മയൂർ വിഹാർ ഫേസ് 3-ലെ ശ്രീഇഷ്ടസിദ്ധി വിനായക മന്ദിറിൽ അരങ്ങേറിയ 19-ാമത് ചക്കുളത്തമ്മ പൊങ്കാല സമാപിച്ചു

New Update

publive-image

ഡൽഹി: ഭക്ത ഹൃദയങ്ങളിൽ പുണ്യം പകർന്ന് ചക്കുളത്തമ്മ പൊങ്കാല സമാപിച്ചു. മയൂർ വിഹാർ ഫേസ് 3-ലെ ശ്രീഇഷ്ടസിദ്ധി വിനായക മന്ദിറിൽ അരങ്ങേറിയ 19-ാമത് ചക്കുളത്തമ്മ പൊങ്കാലയിൽ നൂറുക്കണക്കിന് ഭക്തജനങ്ങൾ ചക്കുളത്തമ്മക്കു സമർപ്പിച്ച പൊങ്കാലയിൽ അന്നം നിവേദിച്ചു.

Advertisment

ശ്രീഇഷ്ടസിദ്ധി വിനായക ക്ഷേത്രത്തിലെ മേൽശാന്തി ഗണേശൻ പോറ്റി പൊങ്കാലക്ക് കാർമ്മികത്വം വഹിച്ചു. ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡൻ്റ് പി.എൻ. ഷാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡൻറ് കെ. രഘുനാഥ്, സാമൂഹ്യ പ്രവർത്തകനായ സി. കേശവൻ കുട്ടി വൈസ് പ്രസിഡൻ്റ് രാജേഷ് കുമാർ, സെക്രട്ടറി ഡി. ജയകുമാർ, ജോയിൻ്റ് സെക്രട്ടറി സരസ്വതി നായർ, ട്രഷറാർ ടി.ജി. മോഹൻകുമാർ, ഇൻ്റേണൽ ഓഡിറ്റർ എസ്‌. മുരളി എന്നിവർ പ്രസംഗിച്ചു. പ്രദീപ് സദാനന്ദൻ ആയിരുന്നു അവതാരകൻ.

ഈ വർഷം മുതൽ നൽകിയ അക്കാദമിക് എക്‌സലൻസ് അവാർഡുകൾക്ക് അർഹരായ രോഹിത് എസ് കുമാർ (കോമേഴ്‌സ്), ശ്രേയാ നായർ, ഡേശ്നാ ഡെനിഷ് (സയൻസ്), അനന്യാ നായർ (ഹ്യൂമാനിറ്റീസ്) എന്നിവർക്ക് ഫലകവും ക്യാഷ് അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു.

തുടർന്ന് രാമൻ തിരുമേനിയുടെ കാർമ്മികത്വത്തിൽ വിളക്കു പൂജയും നടന്നു. ഭക്തജനങ്ങൾക്കായി അന്നദാനവും ഒരുക്കിയിരുന്നു. കോവിഡ് മാനദണ്ഡങ്ങളുടെ പാലനത്തിന്റെ ഭാഗമായി വളരെ കുറച്ചു ഭക്തർക്കു മാത്രമാണ് ക്ഷേത്ര ഭാരവാഹികൾ ക്ഷേത്രത്തിൽ പ്രവേശനം അനുവദിച്ചിരുന്നത്.

ചടങ്ങിൽ പങ്കെടുക്കുവാൻ സാധിക്കാത്തവർക്കായി "> എന്ന യു-ട്യൂബ് ലിങ്കിലൂടെ പരിപാടികൾ ഇനിയും കാണാവുന്നതാണ്.

NEWS
Advertisment