പോക്കറ്റിലിരുന്ന ഫോൺ പൊട്ടിത്തെറിച്ചു: പരാതിയുമായി യുവാവ് രംഗത്ത്, അന്വേഷിക്കുമെന്ന് വൺ പ്ലസ്

New Update

publive-image

ഡൽഹി: പോക്കറ്റിലിരുന്ന ഫോൺ പൊട്ടിത്തെറിച്ചതായി യുവാവിന്റെ പരാതി. വൺ പ്ലസിന്റെ നോർഡ് 2 ഫോൺ പൊട്ടിത്തെറിച്ചതായി ആരോപിച്ചാണ് യുവാവ് എത്തിയിരിക്കുന്നത്. സുഹിത് ശർമ്മ എന്ന യുവാവ് തന്റെ ട്വിറ്റർ അക്കൗണ്ടിൽ നിന്നും പൊള്ളലേറ്റ ചിത്രങ്ങളും പൊട്ടിത്തെറിച്ച ഫോണിന്റേയും ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ഫോണിന്റെ വലതുവശം കത്തിയ നിലയിലാണ്.

Advertisment

മഹാരാഷ്‌ട്രയിലെ ധൂലെയിലാണ് സംഭവം. യുവാവിന്റെ ആരോപണത്തിൽ പ്രതികരണവുമായി വൺ പ്ലസും എത്തി. ഇത്തരം കാര്യങ്ങൾ കമ്പനി വളരെ ഗൗരവമായി കാണുന്നുവെന്നും കൂടുതൽ അന്വേഷണത്തിനായി വിശദാംശങ്ങൾ ശേഖരിക്കാൻ ഇതിനകം തന്നെ ഉപയോക്താവിനെ സമീപിച്ചിട്ടുണ്ടെന്നും വൺ പ്ലസ് അറിയിച്ചു.

നേരത്തെ മറ്റൊരു ട്വിറ്റർ ഉപയോക്താവും വൺപ്ലസ് നോർഡ് 2 പൊട്ടിത്തെറിച്ചതായി അവകാശപ്പെട്ടെത്തിയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ വാദം തെറ്റാണെന്നും പൊട്ടിത്തെറിച്ചത് വൺപ്ലസ് ഫോൺ അല്ലെന്നും കമ്പനി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.

NEWS
Advertisment