Advertisment

ഡല്‍ഹി പുഷ്പ വിഹാർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ 21- മത് ശനീശ്വര പൂജ ശനിയാഴ്ച നടക്കുന്നു

New Update

publive-image

Advertisment

ഡല്‍ഹി: പുഷ്പ വിഹാർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ 21- മത് ശനീശ്വര പൂജ ശനിയാഴ്ച നടക്കുന്നു. കോവിഡ് നിയന്ത്രണങ്ങൾ ഭാഗികമായി മാറ്റിയ സാഹചര്യത്തിൽ പരിമിതമായ രീതിയിൽ ആണ് ചടങ്ങുകൾ നടത്തപ്പെടുന്നത്. എങ്കിലും ക്ഷേത്രത്തിൽ വരുന്ന ഭക്ത ജനങ്ങൾ ക്ക് ഇരുന്നു പൂജ വീക്ഷിക്കുന്ന തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ യൂട്യൂബ് വഴി തൽസമയം പൂജ കാണുന്നതിനുള്ള സൗകര്യവും ചെയ്തിട്ടുണ്ട്.

രാവിലെ 5.30 ന് നട തുറക്കും. തുടർന്ന് നിർമാല്യ ദർശനവും, 5.45നു അഷ്ടദ്രവ്യ ഗണപതഹോമ വും നടക്കും. വൈകീട്ടു 5.30 ന് ശനീസര പൂജയുടെ ചടങ്ങുകൾ ആരംഭിക്കും. പ്രത്യേകം പുഷ്പങ്ങൾ അലങ്കരിച്ചു തയ്യാറാക്കിയ ശനീ മണ്ഡപത്തിൽ പ്രതിഷ്ഠിചീട്ടുള്ള ശനി വിഗ്രഹത്തിൽ ആയിരത്തി എട്ട് ആവർത്തി ശനി മന്ത്രങ്ങൾ ഒരുവിട്ട് അർച്ചന നടത്തും. പൂജ അർച്ചനകൾക്ക് ക്ഷേത്ര മേൽശാന്തി ശ്രീ വത്സൻ നമ്പൂതരി നേതൃത്വം നൽകും.

വൈകീട്ട് 8 മണിയോടെ മഹാ ദീപാരാധന നടക്കും. തുടർന്ന് ഭക്ത ജനങ്ങൾക്ക് ഭണ്ഡാരയും പ്രസാദ വിതരണം നടത്തും. നവ ഗ്രഹ ക്ഷേത്രത്തിന് സ്ഥാനം നിർണയിച്ചിട്ടുള്ള ക്ഷേത്രത്തിൽ വർഷങ്ങളായി താൽകാലിക ശനി ക്ഷേത്രം നിർമിച്ചു ആരാധന നടന്നു വരുന്നു. പ്രധാന പ്രതിഷ്ഠ യായ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ശനി പൂജക്ക് പ്രാധാന്യം നൽകി വരുന്നു. ശനീശ്വര പൂജ ചടങ്ങുകളുടെ നടതിപ്പിന്ന് പ്രദീപ്കുമാർ കൺവീനർ ആയി പ്രവർത്തിക്കുന്നു.

delhi news
Advertisment