Advertisment

ഡിഎംഎ വിനയ് നഗർ - കിദ്വായ് നഗർ ഏരിയക്ക് പുതിയ സാരഥികൾ

New Update

publive-image

Advertisment

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ വിനയ് നഗർ - കിദ്വായ് നഗർ ഏരിയക്ക് പുതിയ സാരഥികൾ. ആർ കെ പുരത്തെ ഡി.എം.എ. സാംസ്കാരിക സമുച്ചയത്തിൽ ചേർന്ന ഏരിയയുടെ വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്. യോഗത്തിൽ കേന്ദ്രക്കമ്മിറ്റി പ്രതിനിധിയായി അഡീഷണൽ ജനറൽ സെക്രട്ടറി കെ ജെ ടോണി പങ്കെടുത്തു.

ജി.സുനിൽ കുമാർ (ചെയർമാൻ), സാജൻ ചെറിയാൻ (വൈസ് ചെയർമാൻ), നോവൽ ആർ തങ്കപ്പൻ (സെക്രട്ടറി), ടി. അനിൽ കുമാർ, പി കെ മോഹൻ (ജോയിന്റ് സെക്രെട്ടറിമാർ), മുരളീധരൻ ഉണ്ണിത്താൻ (ട്രെഷറർ),ബിജു കുമാർ (ജോയിന്റ് ട്രെഷറർ), ഷിറീഷ് മുള്ളങ്കണ്ടി (ഇന്റെർണൽ ഓഡിറ്റർ) എന്നിവരാണ് പുതിയതായി തെരെഞ്ഞെടുക്കപ്പെട്ടവർ.

കൂടാതെ വനിതാ വിഭാഗം കൺവീനറായി മഞ്ജുഷ ബിജു കുമാർ, ജോയിന്റ് കൺവീനർമാരായി ലീനാ രമണൻ, സുകന്യാ അമൻ എന്നിവരെയും തെരെഞ്ഞെടുത്തു.

delhi news
Advertisment