Advertisment

മാസ് എൻട്രിയ്‌ക്കായി ക്രെയിനിൽ കയറി , വേദിയിൽ കയറുന്നത് തൊട്ടു മുൻപ് വധുവും വരനും ക്രെയിനിൽ നിന്ന് താഴെ വീണു

New Update

publive-image

Advertisment

ജീവിതത്തിൽ വിവാഹം ഒരിക്കലേയുള്ളൂ എന്ന് പറഞ്ഞ് അത് പല തരത്തിലും വ്യത്യസ്തപ്പെടുത്താൻ ഓരോത്തരും ശ്രമിക്കാറുണ്ട് . എന്നാൽ ചുരുക്കം ചിലത് പരാജയമാകുകയും ചെയ്യും. ഇവിടെ വിവാഹം വൈറലാക്കാൻ ഈ വധൂ വരന്മാർ കണ്ടുപിടിച്ച മാർഗം ക്രെയിനിൽ കയറി വരിക എന്നതാണ് .

ഈ ദമ്പതികൾ അവരുടെ വിവാഹ വിരുന്നിന് എത്തുന്നതിന്റെ ദൃശ്യങ്ങളാണ് ശ്രദ്ദേയമായിരിക്കുന്നത് . വേദിയിൽ മാസ് എൻട്രിയായിരുന്നു ഇവരുടെ ലക്ഷ്യം. അതിനായി ക്രെയിനിന്റെ സ്കൂപ്പിന് മുകളിൽ ഒരു താൽക്കാലിക സോഫയിട്ട് അതിൽ ഇരിക്കുകയായിരുന്നു വരനും, വധുവും. താഴെ അതിഥികൾ ആശ്ചര്യത്തോടെ നോക്കവേ ദമ്പതികൾ 10 അടി മുകളിൽ ആഡംബരത്തിൽ ഇരിക്കുന്നുണ്ടായിരുന്നു.

എന്നാൽ അൽപ്പ സമയത്തിനുള്ളിലാണ് ഇതിൽ ‘ ഗംഭീര ‘ ട്വിസ്റ്റുണ്ടായത്. ക്രെയിൻ അടുത്ത് കിടന്ന ഒരു മേശയിൽ ഇടിച്ചു. ഇതോടെ സോഫയിൽ ഇരുന്ന വധുവും , വരനും തെറിച്ച് താഴേക്ക് വീണു. തുടർന്ന് വിവാഹ വിരുന്നിൽ പങ്കെടുക്കാൻ എത്തിയ അതിഥികൾ ചേർന്നാണ് ഇരുവരെയും താങ്ങിയെടുത്തത്. മാസ് എൻട്രിയ്‌ക്കായി വന്നത് ഒടുവിൽ ട്രാജഡിയിലായെന്നാണ് സോഷ്യൽ മീഡിയ കമന്റുകൾ.

NEWS
Advertisment