കുർബാന ഏകീകരണം: ഫരീദാബാദ് രൂപതയിൽ സർവ്വേ നടത്തി

New Update

publive-image

ന്യൂഡൽഹി: സീറോ മലബാർ സഭയിലെ കുർബാന ഏകീകരണത്തെ സംബന്ധിച്ച് വത്തിക്കാൻ ആവശ്യപ്പെട്ട അഭിപ്രായ സർവ്വേ ഫരീദാബാദ് രൂപതയിലെ വൈദികർക്കിടയിൽ നടത്തപ്പെട്ടു. നവംബർ 28 ആം തീയതി മുതൽ നടപ്പിലാക്കേണ്ട കുർബാന ഏകീകരണത്തെ സംബന്ധിച്ച് വത്തിക്കാനിലെ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിൽ നിന്ന് ലഭിച്ച ചോദ്യാവലിക്കാണ്
അഭിപ്രായങ്ങൾ ആരാഞ്ഞത്.

Advertisment

വൈദികരുടെ വാർഷിക ധ്യാനത്തിന്റെ സമാപനത്തിനിടയിൽ എല്ലാ വൈദികർക്കുമായി ചോദ്യാവലിയിലെ 5 ചോദ്യങ്ങൾ വായിച്ചാണ് ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണിക്കുളങ്ങര അഭിപ്രായമാരാഞ്ഞത് എന്ന് പി.ആർ.ഒ. ഫാദർ ഫ്രിജോ തറയിൽ അറിയിച്ചു. അഭിപ്രായ സർവ്വേ പതിനഞ്ചാം തീയതിക്ക് മുൻപ് സമർപ്പിക്കണമെന്നാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.

പുതിയ ആരാധനക്രമത്തിനു ഒരുക്കമായുള്ള ലിറ്റർജിക്കൽ കാറ്റിക്കേസിസ് വൈദികർക്കും സന്യസ്തർക്കും യുവജനങ്ങൾക്കും രൂപതയിൽ തുടർന്നുകൊണ്ടിരിക്കുകയാണ്. സിനഡ് നിശ്ചയിച്ചിരിക്കുന്ന നവംബർ 28 ആം തീയതി മുതൽ പുതിയ തക്‌സ രൂപതയിൽ പ്രാബല്യത്തിൽ വരുന്നതാണ് എന്ന് ലിറ്റർജിക്കൽ കമ്മീഷൻ സെക്രട്ടറി ഫാ.  മാർട്ടിൻ പാലമറ്റം അറിയിച്ചു.

Advertisment