ഫാരിദാബാദ് രൂപതയിലെ പഞ്ചാബ് മിഷനിൽ ഹോളി ചൈൽഡ്ഹുഡിന്റെ നേതൃത്വത്തിൽ ഏകദിന ക്യാമ്പ് നടത്തി

New Update

publive-image

ഡല്‍ഹി:ഫാരിദാബാദ് രൂപതയിലെ പഞ്ചാബ് മിഷനിൽ ഹോളി ചൈൽഡ്ഹുഡിന്റെ നേതൃത്വത്തിൽ മുദ്ക്കി സോൺ കേന്ദ്രീകരിച്ച് ഏകദിന ക്യാമ്പ് മുദ്ക്കി ലിറ്റിൽ ഫ്ലവർ കോൺവെൻറ് സ്കൂളിൽ വച്ച് നവംബർ 21ന് നടത്തപ്പെട്ടു.

Advertisment

വിവിധ മിഷൻ കേന്ദ്രങ്ങളിൽ നിന്നും ഇരുന്നൂറോളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. അഭിവന്ദ്യ ജോസ് പുത്തൻവീട്ടിൽ മെത്രാൻ അനുഗ്രഹ പ്രഭാഷണം നടത്തി. ജീവിതത്തിലെ വെല്ലുവിളികളെ ചെറുപുഞ്ചിരിയോടെ തരണംചെയ്യാൻ ഏവർക്കും സാധിക്കട്ടെയെന്ന് പിതാവ് ആശംസിച്ചു.

publive-image

ഫാദർ സണ്ണി സി എസ് ടി കുട്ടികൾക്ക് ക്ലാസ് എടുത്തു. രസകരമായ കളികളിലൂടെയും ചിന്തകളിലൂടെയും തങ്ങളുടെ മൂല്യബോധം ഉയർത്തുവാൻ ക്യാമ്പ് സഹായകമായെന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു.

ഹോളി ചൈൽഡ്ഹുഡ് പഞ്ചാബ് മിഷൻ ഇൻചാർജ്ജെർസായ ഫാ ജിതിൻ മുട്ടത്ത്, ഫാ ജോസഫ് അറക്കൽ ക്യാമ്പിന് നേതൃത്വം നൽകി മുദ്ക്കി മിഷൻ സ്റ്റേഷൻ ഡയറക്ടർ ഫാ അനൂപ് മടത്തിപറമ്പിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ എബിൻ എറപ്പുറത്ത്, എൽ എസ് ടി സിസ്റ്റേഴ്സ് മുദ്ക്കി, എന്നിവർ ക്യാമ്പിനു ആതിഥേയത്വം വഹിച്ചു.

Advertisment