ബിപിഡി കേരളയുടെ വനിതാ കൂട്ടായ്മയായ ബിപിഡി കേരള സ്ത്രീജ്വാല കൂട്ടായ്മയുടെ ഉദ്ഘടാനം ആർകെ പുരത്തുള്ള ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിൽ റിട്ട. ലഫ്റ്റനന്‍റ് കേണല്‍ സന്ധ്യ വി നായർ നിർവഹിച്ചു

New Update

publive-image

ന്യൂ ഡൽഹി: 5000 യൂണിറ്റ് രക്തദാന തിളക്കവുമായി കാരുണ്യ പ്രവർത്തന രംഗത്ത് മറ്റൊരു തുടക്കം കുറിച്ചുകൊണ്ട് ബിപിഡി കേരള. ബിപിഡി കേരളയുടെ വനിതാ കൂട്ടായ്മയായ ബിപിഡി കേരള സ്ത്രീജ്വാല എന്ന കൂട്ടായ്മയുടെ ഉദ്ഘടാനം ഞായറാഴ്ച ആർ കെ പുരത്തുള്ള ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിൽ ബിപിഡി കേരള ചെയർമാൻ അനിൽ ടി.കെയുടെ അധ്യക്ഷതയിൽ റിട്ട. ലഫ്റ്റനന്‍റ് കേണല്‍ സന്ധ്യ വി നായർ നിർവഹിച്ചു.

Advertisment

പ്രസ്തുത പരിപാടിൽ ഡിഎംഎ പ്രസിഡന്റ്‌ രഘുനാഥ്‌, ഡോ. ആന്റണി തോമസ്, അഡ്വക്കേറ്റ് ദീപ ജോസഫ്, ടോണി, സുരേഷ് നായർ, സി കെ പ്രിൻസ്, പി കെ രവീന്ദ്രൻ, ഹരീന്ദ്രൻ ആചാരി, പ്രദീപ്‌ കുറിപ്പ് മുതലായവർ പ്രസംഗിച്ചു.

publive-image

ഉദ്ഘടന പ്രസംഗത്തിൽ റിട്ട. ലഫ്റ്റനന്‍റ് കേണല്‍ സന്ധ്യ വി നായർ അവയവ ദാനത്തെകുറിച്ച് ബോധവൽക്കരണം നടത്തുകയും തുടർന്ന് ആശംസ പ്രസംഗത്തിൽ ഡിഎംസി ചെയർപേഴ്സണും അറിയപ്പെടുന്ന സാമൂഹിക പ്രവർത്തക കൂടിയായ അഡ്വക്കേറ്റ് ദീപ ജോസഫ് തന്റെ മരണ ശേഷം കണ്ണുകളും, തന്റെ ശരീരത്തിലെ ജനങ്ങൾക്ക് ഉപയോഗപ്പെടുന്ന അവയവങ്ങളും ദാനം ചെയ്യാൻ തയ്യാറാണെന്ന കാര്യം പൊതുജന സമക്ഷം അറിയിക്കുകയുണ്ടായി.

കുട്ടികളുടെ കലാപരിപാടികളും തുടർന്ന് ഉച്ചഭക്ഷണത്തോടെ പരിപാടി അവസാനിപ്പിച്ചു. പരിപാടിയിൽ പങ്കെടുത്ത വിശിഷ്ട അതിഥികൾക്ക് ബിപിഡി കേരള ജനറൽ സെക്രട്ടറി സി കൃഷ്ണ കുമാർ സ്വാഗതവും, ജോയിന്റ് സെക്രട്ടറി ഈ കെ പീറ്റർ നന്ദിയും അറിയിച്ചു.

Advertisment