വേൾഡ് മലയാളി ഫെഡറേഷൻ; പുതിയ ഇന്ത്യന്‍ നാഷണൽ കൗൺസിൽ രൂപികരിച്ചു

New Update

publive-image

ഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്റെ ഇന്ത്യയിലെ പുതിയ ദേശീയ കൗൺസിൽ ഔപചാരികമായി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

Advertisment

വിയന്ന കേന്ദ്രമായി പ്രവർത്തിക്കുന്ന ഈ അന്തർദേശീയ കൂട്ടായ്മയുടെ ഇന്ത്യൻ നാഷണൽ കൗൺസിലിൽ പത്തു പേരാണുള്ളത്. ബാബു പണിക്കർ (നാഷണൽ പ്രസിഡണ്ട്), അബ്ദുള്ള കാവുങ്ങൽ (നാഷണൽ കോർഡിനേറ്റർ), ബിജു ജോൺ (നാഷണൽ സെക്രട്ടറി),  എ. സെബാസ്റ്റ്യൻ (നാഷണൽ ജോയിന്റ് സെക്രട്ടറി), എം ഫ്രാൻസിസ് (ട്രഷറർ), ഇ ഷാജ ദാസ് (ബിസിനസ് കോർഡിനേറ്റർ), ഡോ. ഉമ നമ്പ്യാർ (ഹെൽത് കോർഡിനേറ്റർ), ആനി സാമുവേൽ (വിമൻസ് ഫോറം കോർഡിനേറ്റർ), റോയ് ജോയ് (കൾച്ചറൽ കോർഡിനേറ്റർ), കെ. മുരളീധരൻ (മീഡിയ കോർഡിനേറ്റർ) എന്നിവരാണ് ദേശീയ കമ്മിറ്റിയിലുള്ളത്.

ഡബ്ല്യുഎംഎഫിന്‍റെ ഇന്ത്യയി വിവിധ യൂണിറ്റുകളുടെ പ്രവർത്തനങ്ങളുടെ മേൽനോട്ടവും ഏകോപനവുമാണ് ദേശീയ കൗൺസിലിന്റെ പ്രധാന ദൗത്യം. നവംബർ 25 ന് നടന്ന ഓൺലൈൻ യോഗത്തിൽ ഡബ്ല്യുഎംഎഫ് ഗ്ലോബൽ വൈസ് ചെയർമാൻ റെജിൻ ചാലപ്പുറം ഇന്ത്യൻ കൗൺസിലിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.

ബാബു പണിക്കരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, അബ്ദുള്ള കാവുങ്ങൽ സ്വാഗത o പറഞ്ഞു. സെക്രട്ടറി ബിജു ജോൺ തുടർ പ്രവർത്തനങ്ങളെ പറ്റി സംസാരിച്ചു. ഡബ്ല്യുഎംഎഫിന്‍റെ ദില്ലി യൂണിറ്റ് പ്രസിഡണ്ട് ജോബി ജോർജ് പ്രത്യേകം ക്ഷണിതാവായിരുന്നു. വിവിധ കമ്മിറ്റികളുടെ കോർഡിനേറ്റർമാരുടെ പ്രസംഗങ്ങൾക്ക് ശേഷം ജോയിന്റ് സെക്രട്ടറി സെബാസ്റ്റ്യൻ നന്ദി പ്രകാശിപ്പിച്ചതോടെ യോഗം അവസാനിച്ചു.

Advertisment