ഫരീദാബാദ് രൂപതയിൽ നിലവിലുള്ള കുർബാന അർപ്പണ രീതി തുടരും: ആർച്ചുബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര

New Update

publive-image

ഡൽഹി: സീറോ മലബാർ സഭയിൽ നവംബർ 28 മുതൽ പരിഷ്കരിച്ച കുർബാന അർപ്പണ രീതി നിലവിൽ വരുമെങ്കിലും, കുർബാന ക്രമത്തിലുള്ള മാറ്റങ്ങൾ ഒഴികെ ഫരീദാബാദ് സീറോ മലബാർ രൂപതയിൽ നിലവിലുള്ള കുർബാന അർപ്പണ രീതിതന്നെ (Status quo) തുടരുന്നതാണെന്ന് ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണിക്കുളങ്ങര വൈദികർക്കും സന്യസ്തരും അല്മായരും അയച്ച സർക്കുലറിൽ വ്യക്തമാക്കി.

Advertisment

publive-image

കാനൻ 1536 പ്രകാരം ഓരോ രൂപതയിലെയും വിശ്വാസികളുടെ ആത്മീയ നന്മ മുൻനിർത്തി അതതു രൂപതകളിലെ മെത്രാന്മാർക്ക് തീരുമാനം എടുക്കുവാനുള്ള അധികാരമുണ്ടെന്ന് റോമിലെ പൗരസ്ത്യ സഭകൾക്കു വേണ്ടിയുള്ള കാര്യാലയം വീണ്ടും ഉറപ്പു നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ രൂപതയുടെ എല്ലാ സാഹചര്യങ്ങളും പരിഗണിച്ചുകൊണ്ട് റോമിന്റെയും, സഭാസിനഡിന്റെയും നിർദേശപ്രകാരം തന്നെയാണ് ഈ തീരുമാനം നടപ്പിലാക്കുന്നതെന്ന് സർക്കുലറിൽ വിശദീകരിച്ചിരിക്കുന്നു.

Advertisment