ഡല്‍ഹി ആര്‍കെ പുരം എന്‍എസ്എസ് കരയോഗം തിരുവാതിര ആഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു

New Update

publive-image

ഡല്‍ഹി:തിരുവാതിര ആഘോഷങ്ങളുടെ ഭാഗമായി എന്‍എസ്എസ് ആര്‍കെ പുരം കരയോഗം മഹിളാ വിഭാഗം തിരുവാതിര കളി സംഘടിപ്പിച്ചു. രമ മുരളീധരനും സംഘവും നയിച്ച പരിപാടിയില്‍ നൂറിലധികം ആളുകള്‍ പങ്കെടുത്തു.

Advertisment

publive-image

കൂടാതെ ഡി.ആര്‍ പിള്ള, എന്‍എസ്എസ് ഡല്‍ഹി സിഇസി അംഗം താരാ രവീന്ദ്രൻ എന്നിവർക്ക് യാത്രയയപ്പും നൽകി. തുടർന്ന് തിരുവാതിര പുഴുക്ക് വിതരണം നടന്നു. എൻഎസ്എസ് ഡൽഹി ട്രഷറർ വിജയൻ പിള്ള ചടങ്ങിൽ പങ്കെടുത്തു.

publive-image

തിരുവാതിരയോടനുബന്ധിച്ച് എന്‍എസ്എസ് ആര്‍കെ പുരം കരയോഗം മഹിളാ വിഭാഗം തിരുവാതിര സംഘം ഇന്ന് വൈകിട്ട് 6 മണിക്ക് ആർ.കെ.പുരം അയ്യപ്പക്ഷേത്രത്തിൽ തങ്ങളുടെ തിരുവാതിര കളി സമർപ്പിക്കും.

Advertisment