ദേശീയ കലാ മത്സരത്തില്‍ കഥകളിയില്‍ നേട്ടവുമായി മലയാളി വിദ്യാര്‍ഥിനി

New Update

publive-image

ഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം കഴിഞ്ഞവർഷം സംഘടിപ്പിച്ച ദേശീയ കലാ ഉത്സവിൽ ശാസ്ത്രീയനൃത്ത വിഭാഗത്തിൽ ഡൽഹിയിലെ മലയാളി വിദ്യാർഥിനിക്ക് രണ്ടാം സമ്മാനം.

Advertisment

ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ രാജീവ്-ശ്രീദേവി ദമ്പതിമാരുടെ മകളായ ആദിത്യ ആർ ആണ് സമ്മാനാർഹയായത്. ഡൽഹിയെ പ്രതിനിധാനംചെയ്ത് കഥകളിയാണ് അവതരിപ്പിച്ചത്. സഫ്ദർജങ് എൻ ക്ലേവിലെ ഡൽഹി പബ്ലിക് സ്കൂളിൽ 11 -ാം ക്ലാസ് വിദ്യാർഥിനിയാണ് ആദിത്യ.

അന്താരാഷ്ട കഥകളി കേന്ദ്രത്തിൽ കലാമണ്ഡലം അനിൽ കുമാറിൻറ കീഴിലാണ് പരിശീലനം. ഇതാദ്യമായാണ് കഥകളി കലാരൂപം ദേശീയതല കലാമേളയിൽ എത്തി വിജയിക്കുന്നതെന്ന് കഥകളികേന്ദ്രം ഭാരവാഹികൾ പറഞ്ഞു.

Advertisment