/sathyam/media/post_attachments/fG5czfzcOzrJxsnCxcll.jpg)
ഡല്‍ഹി: ഡൽഹി ചാവറ കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ ജനുവരി 26 റിപ്പബ്ലിക് ഡേ ദിനത്തിൽ 'Republic day - A Call to be a Proud Indian' എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു.
ബാംഗ്ളൂർ ധർമ്മാരാം വിദ്യാക്ഷേത്രത്തിലും ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലും ഫിലോസഫി പ്രഫസറും "ജേർണൽ ഓഫ് ധർമ്മ" യുടെ ചീഫ് എഡിറ്ററുമായ റവ. ഡോ. ജോസ് നന്തിക്കര സി എം ഐ അധ്യക്ഷത വഹിക്കുന്ന വെബിനാറിൽ ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ- ബ്രാഡ്‌ലി മേയറായ കൗൺസിലർ ടോം ആദിത്യ ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഊർജ വകുപ്പ് ജോയിന്റ് സെക്രട്ടറി രഘുരാജ് മാധവ് രാജേന്ദ്രൻ ഐ എ എസ് വിശിഷ്ട അതിഥിയായിരിക്കും.
26ന് വൈകിട്ട് 6 മണി മുതൽ സൂം പ്ലാറ്റ്‌ഫോമിലാണ് വെബിനാർ സംഘടിപ്പിച്ചിരിക്കുന്നതെന്ന് ചാവറ കൾച്ചറൽ സെന്റർ ഡയറക്റ്റർ റോബി കണ്ണഞ്ചിറ സിഎംഐ അറിയിച്ചു.
സൂം മീറ്റിങ്ങില്‍ ജോയിന്‍ ചെയ്യാന്‍ : https://us02web.zoom.us/j/7472526047?pwd=d1VXQXdyYmJuYXNQTEs3ZzRaMVp0dz09
Meeting ID: 747 252 6047
Password: chavara01
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us