ഡിഎംഎ ദ്വാരക ഏരിയ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

New Update

publive-image

ഡല്‍ഹി:ഡിഎംഎ ദ്വാരക ഏരിയ 73 -ാം റിപ്പബ്ലിക് ദിനം 26 ന് വൈകുന്നേരം 5.30 ന് വെര്‍ച്വല്‍ ആയി ആഘോഷിച്ചു. ഏരിയ സെക്രട്ടറി ജയകുമാര്‍ സ്വാഗത പ്രസംഗം നടത്തി. ഏരിയ ചെയര്മാൻ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.

Advertisment

പ്രസ്തുത പരിപാടി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡല്‍ഹി ചാപ്റ്റര്‍ ചെയര്‍മാന്‍ എ.ടി സൈനുദീൻ ഉത്‌ഘാടനം ചെയ്തു. ഡിഎംഎ പ്രസിഡന്റ് രഘുനാഥ് കെ, ജനറൽ സെക്രെട്ടറി സി ചന്ദ്രൻ, അഡീഷണല്‍ ജനറല്‍ സെക്രട്ടറി കെ.ജെ ടോണി, ഏരിയ വുമണ്‍സ് വിങ്ങ് കൺവീനർ ഗീത ചന്ദ്രൻ, ദ്വാരക ഏരിയയുടെ ആദ്യത്തെ ചെയർമാനും ഏരിയയുടെ അഡ്വൈസറുമായ ജയരാമൻ, ഡിഎംഎ വികാസ് പുരി ചെയര്‍മാന്‍ വെങ്കിടാചലം, ജാനക്പുരി ചെയര്‍മാന്‍ മാമ്മന്‍ മാത്യു എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്‍റ് എന്‍.എ മാധവൻ നന്ദിയും രേഖപെടുത്തി. ദ്വാരകയിലെ അംഗങ്ങളുടെ വൈവിധ്യമായ കലാ പരിപാടികളും ഉണ്ടായിരിന്നു.

Advertisment