ഡൽഹി ഫരീദാബാദ് രൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങരയുടെ മാതാവ് ഏല്യാ അന്തോണി നിര്യാതയായി

author-image
റെജി നെല്ലിക്കുന്നത്ത്
Updated On
New Update

publive-image

ന്യൂഡൽഹി: ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങരയുടെ മാതാവ് ഏല്യാ അന്തോണി (97) നിര്യാതയായി. വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 11 മണിക്ക് അങ്കമാലി, കരിപ്പാശേരിയിലുള്ള സ്വഭവനത്തിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് നാലുമണിക്ക് നടത്തപ്പെടും.

Advertisment

പരേതയുടെ നിര്യാണത്തിൽ ഫരീദാബാദ് രൂപത അനുശോചിക്കുന്നു എന്ന് രൂപത വികാരി ജനറൽ മോൺ. ജോസഫ് ഓടനാട്ട് അറിയിച്ചു.

Advertisment