/sathyam/media/post_attachments/BJdnCt5iwVsczPjf4IHy.jpg)
ഡല്‍ഹി:വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ഫരിദാബാദ് സാജോപുരം അഗതിമന്ദിരത്തിൽ ടാഗോർ ഗാർഡൺ നിർമൽ ഹൃദയ ഇടവകക്കാർ ഫെബ്രുവരി 6 ഞായർ രാവിലെ 10.30 ന് ആഘോഷപൂർവ്വം കൊണ്ടാടി.
/sathyam/media/post_attachments/VNAW0ADSkFurqdZivyza.jpg)
റവ. ഫാ. ഫ്രാന്‍സിസ് കര്‍ത്താനം (വിസി) (ഡയറക്ടര്‍, ഡിവൈന്‍ ആശ്രമം), ഫാ. ആന്‍റണി കളത്തില്‍, ഫാ. ലിറ്റോ ചെറുവള്ളില്‍, ഫാ. മാര്‍ട്ടിന്‍ നാല്‍പതില്‍ച്ചിറ, ഫാ. സുനില്‍ പനിച്ചേമ്പള്ളി തുടങ്ങിയവർ കാർമ്മികത്വം വഹിച്ച സമൂഹബലിയും, കഴുന്നെടുക്കുന്നതിനുള്ള സൗകര്യവും, ചെണ്ട, ബാന്റ് തുടങ്ങിയ വാദ്യമേളങ്ങളോട് കൂടിയ ഭക്‌തി നിർഭരമായ പ്രദക്ഷിണവും, സ്നേഹവിരുന്നും, ആകാശവിസ്മയമൊരുക്കുന്ന വെടിക്കെട്ടും ഒരുക്കി അഗതികൾക്കൊപ്പം തിരുന്നാൾ ആഘോഷിച്ച് വേറിട്ട മാതൃക കാട്ടിയിരിക്കുകയാണ് ടാഗോർ ഗാർഡൺ ഇടവക.
/sathyam/media/post_attachments/v39TvZtBT17bwHUqsZ7q.jpg)
ഇടവകയിലെ സെബാസ്റ്റ്യൻ നാമധാരികളാണ് തിരുനാളിന് നേതൃത്വം നൽകിയത്. തിരുനാൾ ദിനത്തിൽ ലഭിച്ച മുഴുവൻ തുകയും സാൻജോപുരത്തെ അഗതികൾക്കായി സംഭാവന നൽകിയതായി കൈക്കാരമാരായ ജെറോം ഇടമൺ, വർഗ്ഗീസ് തോമസ് എന്നിവർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us