റെനി ഫിലിപ്പിനെ എഐഎംഎ ഡല്‍ഹി ഭാരവാഹികൾ ആദരിച്ചു

author-image
റെജി നെല്ലിക്കുന്നത്ത്
Updated On
New Update

publive-image

ഡല്‍ഹി:എഐഎംഎ ഡല്‍ഹിയുടെ നേതൃത്വത്തിൽ ഡിസംബര്‍ മാസം ഛത്തീസ്‌ ഗഡിൽ നിന്നും കാണാതായ ഷൈനിയെ കണ്ടെത്തി ഡൽഹിയിൽ ഉള്ള ബുരാരി എന്ന സ്ഥലത്തെ ശാന്തി ഭവനിൽ എത്തിച്ച റെനി ഫിലിപ്പിനെ എഐഎംഎ ഭാരവാഹികൾ ആദരിച്ചു.

Advertisment

ഷൈനിയെ പാർപ്പിച്ചിരിക്കുന്ന ബുരാടി ശാന്തി ഭവനിലായിരുന്നു ആദരവ് സംഘടിപ്പിച്ചത്. ഷൈനിയുടെയും മറ്റ്‌ അന്തേവാസികളുടെയും ക്ഷേമ വിവരങ്ങൾ അന്വേഷിക്കുകയും അവര്‍ക്ക് വേണ്ട മെത്തകൾ, വസ്‌ത്രങ്ങൾ, ഡയപ്പറുകൾ, പലവ്യഞ്ജനങ്ങൾ എന്നിവ നല്കുകയും ചെയ്തു.

എഐഎംഎ ഡൽഹി ഘടകം പ്രസിഡന്റ് ജയകുമാർ, ദേശീയ വൈസ് പ്രസിഡന്റ് അജിമേടയിൽ, ഖജാൻജി പ്രഭല കുമാർ, ജോയിന്റ് സെക്രട്ടറി മാരായ പവിത്രൻ കൊയിലാണ്ടി, ശങ്കർ, വനിതാ കൺവീനർ സുജാ രാജേന്ദ്രൻ, പ്രൊജക്റ്റ് ചെയർമാൻ വിജയകുമാർ എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ സജൻ കുമാർ, സി എൻ രാജൻ, മധു നായർ, രാജ്‌കുമാർ, തോമസ് എന്നിവർ പങ്കെടുത്തു.

Advertisment