റെജി നെല്ലിക്കുന്നത്ത്
Updated On
New Update
/sathyam/media/post_attachments/NrvZoELzlFZ2op1q2Huv.jpg)
വികാസ് പുരി ബഥേല്‍ സിഎന്‍ഐ ചര്‍ച്ചിന്‍റെ ആഭിമുഖ്യത്തില്‍ തയ്യല്‍ പരിശീലന കേന്ദ്രത്തിന്‍റെ പുതിയ ബാച്ചിന്‍റെ ഉദ്ഘാടനം സിഎസ്ഐ മധ്യകേരള മഹാ ഇടവക ബിഷപ്പ് ഡോ. സാബു കോശി ചെറിയാന്‍ നിര്‍വഹിക്കുന്നു. സമീപം ചര്‍ച്ച് ഭാരവാഹികളായ റവ. പ്രസാദ് ജോണ്‍, ജോണ്‍ മാത്യു, ബിന്ദു ജോഷ്വ, ആല്‍ബര്‍ട്ട് ഷൈന്‍ എന്നിവര്‍ സമീപം.
Advertisment
ന്യൂഡല്‍ഹി: വികാസ് പുരി ബഥേല്‍ മലയാളം സിഎസ്ഐ ചര്‍ച്ചിന്‍റെ ഇടവകദിനവും ഫാമിലി സണ്‍ഡേയും വിശുദ്ധസംസര്‍ഗ ശുശ്രൂഷയോടുകൂടെ നടത്തപ്പെട്ടു. വിശുദ്ധ സംസര്‍ഗ ശുശ്രൂഷയ്ക്കും തടര്‍ന്ന് നടന്ന പൊതു സമ്മേളനത്തിനും സിഎസ്ഐ മധ്യകേരള ഡയോസിസ് ബിഷപ്പ് റൈറ്റ്. റവ. ഡോ. മലയില്‍ സാബു കോശി ചെറിയാന്‍ നേതൃത്വം വഹിച്ചു.
/sathyam/media/post_attachments/DdTfGDebydVF9VfugeQq.jpg)
സമ്മേളനത്തില്‍ റവ. പ്രസാദ് ജോണ്‍, റവ. ലിസണ്‍, റവ. സന്തോഷ്, ഷാജി പി. ജോണ്‍, ജോണ്‍ മാത്യു, ബിന്ദു ജോഷ്വ, മറിയാമ്മ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us