/sathyam/media/post_attachments/sei2Cr6gNrxoxQOVKhUZ.jpg)
ഡല്‍ഹി: യമനിലെ ജയിലിൽ വധശിക്ഷ കാത്തു കഴിയുന്ന നിമിഷപ്രിയ ടോമി തോമസിൻ്റെ മോചനത്തിനായി കേന്ദ്രസർക്കാർ ഇടപെടണമെന്ന് അപേക്ഷിച്ച് കൊണ്ട് "സേവ് നിമിഷപ്രിയ" ഇൻറർനാഷനൽ ആക്ഷൻ കൌൺസിൽ വൈസ് ചെയർപേഴ്സൻ അഡ്വ. ദീപ ജോസഫ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മുരളീധരനുമായി പാർലമെന്റ് ഹൗസിലെ ഓഫിസിൽ വച്ചുചർച്ച നടത്തി.
ബ്ലഡ് മണി ചർച്ചകൾക്ക് ജിബൂട്ടിയിലെ ഇൻന്ത്യൻ എംബസിയും അംബാസഡറും മുൻകൈ എടുത്ത് നടത്തണമെന്നും ബ്ലഡ് മണി സ്വീകരിക്കാൻ വാദിയുടെ കുടുംബം തെയ്യാറാവുകയാണങ്കിൽ ശേഖരിക്കുന്ന ബ്ലഡ്മണി ഇന്ത്യൻ എംബസിവഴി വാദിയുടെ കുടുംബത്തിന് നൽകണമെന്നും അഭ്യർഥിച്ചു കൊണ്ട് സേവ് നിമിഷപ്രിയ ഇൻ്റർനാഷനൽ ആക്ഷൻ കൗൺസിൽ നിവേദനവും സമർപ്പിച്ചു.
ഇന്ത്യൻ പൗരയായ ശ്രീ നിമിഷപ്രിയയെ ഏത് വിധേയനേയും രക്ഷിക്കുക എന്നതാണ് ഇന്ത്യൻ സർക്കാറിൻ്റെ ശ്രമമെന്നും അതിന് വേണ്ടി എല്ലാ തരത്തിലുള്ള സഹായങ്ങളും ചെയ്യാൻ ഒരുക്കമാണെന്ന് ബഹുമാനപെട്ട മന്ത്രി ഉറപ്പു നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us