ദില്ലി മലയാളികളുടെ സ്നേഹാദരങ്ങൾ ഏറ്റു വാങ്ങി ഷീല പ്രകാശിൻ്റെ പുസ്തക പ്രകാശനം

author-image
റെജി നെല്ലിക്കുന്നത്ത്
Updated On
New Update

publive-image

ഡല്‍ഹി: ജാമിയ മിലിയ സർവകലാശാലയിലെ മുൻ അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് ഷീല പ്രകാശ് എഴുതിയ ഓർമയുടെ അടരുകൾ എന്ന കവിതാ സമാഹാരത്തിൻ്റെ പുസ്തക പ്രകാശനം കേരളാ ഹൗസിൽ വെച്ച് നടത്തപ്പെട്ടു.

Advertisment

ഷീല പ്രകാശിന്റെ ജന്മസ്ഥലമായ ചാലക്കുടി എം.പി ശ്രീ. ബെന്നി ബെഹന്നാൻ എംപിഅധ്യക്ഷത വഹിച്ച ചടങ്ങിൽ എംപിയും കേരള സർക്കാർ മുൻ വനം, ഭവന വകുപ്പ് മന്ത്രിയുമായ ബിനോയ് വിശ്വം പ്രകാശനം ചെയ്തു.

സംഗീത നാടക അക്കാദമി അവാർഡ് ജേതാവും ഡൽഹി സർവകലാശാല മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് ഫാക്കൽറ്റിമുൻ ഡീനും ഡിപ്പാർട്ട്‌മെന്റ് മേധാവിയുമായ, പ്രൊഫ. ദീപ്തി ഓംചേരി ഭല്ല ആദ്യ പ്രതി ഏറ്റുവാങ്ങി.

publive-image

കവയിത്രിയുടെ കവിതകളുടെ കാവ്യഭംഗിയെ പുസ്തകം പ്രകാശനം ചെയ്ത എം.പി അഭിനന്ദിച്ചു. ഈ കവിതാസമാഹാരം യഥാർത്ഥത്തിൽ കേരള കുടിയേറ്റ സമൂഹത്തിന് നൽകുന്ന മഹത്തായ സംഭാവനയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അത് തുടരുകയും മനോഹരമായ കവിതകളുമായി പുറത്തുവരുകയും വേണം. പ്രൊഫ. ഡോ. മുജ്തബ ഖാൻ, ഡോ. രാജേഷ്കുമാർ മാഞ്ചി, ഡോ. പ്രശാന്ത് ജി. പൈ, ഡോ. ജിഗീഷ് എ എം എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.

Advertisment