ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ വിശുദ്ധ ഔസേപ്പിതാവിന്റെ തിരുനാൾ ആഘോഷിച്ചു

author-image
റെജി നെല്ലിക്കുന്നത്ത്
Updated On
New Update

publive-image

ഡല്‍ഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ വിശുദ്ധ ഔസേപ്പിതാവിന്റെ തിരുനാൾ ആഘോഷിച്ചു സെന്റ് തോമസ് ദേവാലയത്തിൽ വച്ച് നടന്ന ചടങ്ങിന് ഫാദർ മാർട്ടിൻ നാല്പതിൽചിറ മുഖ്യ കാർമികത്വം വഹിച്ചു.

Advertisment

സഹ കാർമികനായി വികാരി ഫാദർ ഡേവിസ് കള്ളിയത്തുപറമ്പിൽ പങ്കെടുത്തു, പ്രസുദേന്തി വാഴ്ച, ലദ്ദീഞ്, പ്രദക്ഷിണം തുടർന്ന് പിതൃവേദിയുടെ നേതൃത്വത്തിൽ നേര്ച്ച വിതരണം എന്നിവ ഉണ്ടായിരുന്നു.

publive-image

ഇടവകയിലെ ജോസഫ് നാമധാരികളായവരെ ആദരിക്കൽ ചടങ്ങും, feast ആഘോഷിക്കുന്ന സെന്റ് തോമസ് ഇടവകവികാരി ഫാദർ മരിയ സൂസൈ യെ ആദരിക്കലും നടത്തി. സെന്റ് തോമസ് പള്ളിയുടെ മെയിന്‍റനന്‍സ് ആവശ്യത്തിന് വേണ്ടി സ്വരൂപിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക്‌ സെന്റ് തോമസ് വികാരി അച്ഛന് സെന്റ് പീറ്റേഴ്സ് ഇടവക വികാരി യും കൈക്കാരൻമാരും ചേർന്ന് നൽകി

publive-image

വൈകുന്നേരം 6 മണിക്ക് ബെർസരായ് സെന്റ് പീറ്റേഴ്‌സ് ഭവനിൽ നടന്ന വിശുദ്ധ കുർബാനക്കു ഫാദർ സുനിൽ എസ്.ജെ കാർമികത്വം വഹിച്ചു.

Advertisment