ബ്ലഡ് പ്രൊവൈഡേഴ്സസ് ഡ്രീം കേരള മൂന്നാം വാർഷികാഘോഷം ഏപ്രിൽ 3ന്

author-image
റെജി നെല്ലിക്കുന്നത്ത്
Updated On
New Update

publive-image

ന്യൂഡൽഹി: ബ്ലഡ് പ്രൊവൈഡേഴ്സസ് ഡ്രീം കേരള (ബിപിഡി കേരള) മൂന്നാം വാർഷികാഘോഷം ഏപ്രിൽ 3ന് ഉച്ചയ്ക്ക് 2.30 മുതൽ ആർകെ പുരം ഡിഎംഎ കൾചറൽ സെന്ററിൽ നടക്കും.

Advertisment

ജസ്റ്റിസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്യും. ബിപിഡി കേരള ചെയർമാൻ ടി.കെ. അനിൽ അധ്യക്ഷനാവും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി സി.പി. വിനോദ് കുമാർ  വിശിഷ്ടാതിഥിയാവും.

തുടർന്ന് മികച്ച സന്നദ്ധ പ്രവർത്തകരെ ആദരിക്കൽ, 4.45 മുതൽ ഡാൻസ് ബ്ലാസ്റ്റേഴ്സ് അവതരി പ്പിക്കുന്ന സിനിമാറ്റിക് ഡാൻസ്, 5 മുതൽ വോയ്സ് ഓഫ് ഡൽഹി അവതരിപ്പിക്കുന്ന മ്യൂസിക്കൽ കോമഡി ഷോ (ഉത്സവരാവ്) എന്നിവ നടക്കും. 7 മണി മുതല്‍ അത്താഴവിരുന്ന്.

Advertisment