റെജി നെല്ലിക്കുന്നത്ത്
Updated On
New Update
/sathyam/media/post_attachments/7tD0tkvKcu7KTByEX5q4.jpg)
ഡൽഹി: ദ്വാരക സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ പീഡാനുഭവ ആഴ്ച ശുശ്രൂഷകൾക്ക് ഫാ. ഡോ. ജോർജ് ഫിലിപ്പ് പനയ്ക്കാമറ്റം പ്രധാന കാർമികത്വം വഹിക്കും. ഓശാന ശുശ്രൂഷ ഞായറാഴ്ച രാവിലെ 7 -ന് ആരംഭിക്കും. പ്രഭാതനമസ്കാരം 7.30 ന്, 8 .15ന് കുർബാന, 9.15 ഓശാന ശുശ്രൂഷയും നടത്തും.
Advertisment
പെസഹ ശുശ്രൂഷ 13 ബുധൻ വൈകിട്ട്, 6.15 ന് സന്ധ്യ നമസ്കാരം, 7.30ന് കുർബാന. ദുഃഖവെള്ളി ശുശ്രൂഷകൾ 15 ന് രാവിലെ 8 ന് പ്രഭാതനമസ്കാരത്തോടെ ആരംഭിക്കും. ദുഃഖശനി ശുശ്രൂഷ 16 ന് രാവിലെ 8 മണിക്ക്. ഈസ്റ്റർ ശുശ്രൂഷ 16 ശനി വൈകിട്ട് 6.30 ന് ആരംഭിക്കും. ഉയിർപ്പ് ശുശ്രൂഷ, കുർബാന, നേർച്ചവിളമ്പ് എന്നിവയുണ്ടായിരിക്കും. വികാരി ഫാ. നൈനാൻ ഫിലിപ്പ് നേതൃത്വം നൽകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us