ചാവറ കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ ഡൽഹി കോൺസ്റ്റിട്യൂഷൻ ക്‌ളബ്ബിൽ ഈസ്റ്റർ ആഘോഷം നടത്തി

author-image
റെജി നെല്ലിക്കുന്നത്ത്
Updated On
New Update

publive-image

ന്യൂഡൽഹി: ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ചാവറ കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ മതാന്തര-സഭൈക്യ ഈസ്റ്റർ ആഘോഷമായ ആശാ കാ മഹോത്സാവ് - (പ്രത്യാശയുടെ ആഘോഷം) 2022 ഏപ്രിൽ 17 ഞായറാഴ്ച ന്യൂ ഡൽഹി കോൺസ്റ്റിട്യൂഷൻ ക്‌ളബ്ബിൽ വച്ച് നടത്തി. രാജ്യതലസ്ഥാനത്ത് വിവിധമേഖലകളിൽ പ്രവർത്തിക്കുന്നവരുടെ പ്രതിനിധികൾ പങ്കെടുത്ത ചടങ്ങ് ഈസ്റ്റർ മുട്ട പൊട്ടിച്ചുകൊണ്ട് ആരംഭിച്ചു.

Advertisment

ഭോപ്പാലിലുള്ള മഖാൻലാൽ ചതുർവേദി സർവ്വകലാശാലയുടെ വൈസ് ചാൻസലറും, ന്യൂ ഡൽഹിയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷന്റെ മുൻ ഡയറക്ടർ ജനറലുമായ പ്രൊഫ. കെ. ജി. സുരേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സെന്റ് സ്റ്റീഫൻസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ജോൺ വർഗീസ് ഈസ്റ്റർ സന്ദേശം നൽകി.

publive-image

ഇന്ത്യയിലെ ജൂതസമൂഹത്തിന്റെ തലവൻ റബ്ബി എസക്കിയെൽ, റെയിൽവേ ബോർഡ്‌ പ്രിൻസിപ്പൽ ഡയറക്ടർ സുബു റഹ്മാൻ, അംബാസഡർ വേണു രാജാമണി, ജൈനഗുരു ആചാര്യ വിവേക് മുനി, ഡൽഹി ലോട്ടസ് ടെമ്പിളിന്റെ ട്രസ്റ്റിയും ബഹയ് സമൂഹത്തിന്റെ പ്രതിനിധിയുമായ ഡോ. എ. കെ. മെർച്ചന്റ്, ദീപിക അസോസിയേറ്റ് എഡിറ്റർ ജോർജ് കള്ളിവയലിൽ, ജീസസ് ആൻഡ് മേരി കോളേജ് മാനേജർ സിസ്റ്റർ മറീന, ഡൽഹി ശ്രീരാമകൃഷ്ണമിഷനിലെ സ്വാമി ഓംകാരേശാനന്ദ, ഡൽഹി എൻ. എസ്. എസ്. പ്രസിഡന്റ് എം. കെ. ജി. പിള്ള, അഡ്വക്കേറ്റ് മനോജ്‌ ജോർജ് എന്നിവർ പ്രസംഗിച്ചു.

ഡൽഹി ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാദർ റോബി കണ്ണഞ്ചിറ സിഎംഐ സ്വാഗതം ആശംസിച്ചു. ഈസ്റ്റർ സ്നേഹവിരുന്നോടുകൂടി സമ്മേളനം പര്യവസാനിച്ചു.

അടുത്തിടെ, സിഎംഐ വൈദികരുടെ നേതൃത്വത്തിൽ ഡൽഹിയിൽ പ്രവർത്തനമാരംഭിച്ച ചാവറ കൾച്ചറൽ സെന്റർ മതാന്തര സംവാദത്തിലൂടെ സാമൂഹ്യപുരോഗതിയും ദേശീയോദ്ഗ്രഥനവും ലക്ഷ്യം വച്ച് പ്രവർത്തിക്കുന്നു.

Advertisment