റെജി നെല്ലിക്കുന്നത്ത്
Updated On
New Update
/sathyam/media/post_attachments/mC8dEkLL4OMLt8uf7JHg.jpg)
ന്യൂഡല്‍ഹി: ദ്വാരക സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഇന്നും നാളെയുമായി നടത്തും. ഡല്‍ഹി ഭദ്രാസന സെക്രട്ടറി ഫാ. സജി യോഹന്നാന്‍ മുഖ്യ കാര്‍മ്മികനാകും. ഇന്ന് വൈകിട്ട് 6.30ന് ജനക് പുരി മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നിന്നും എത്തിച്ചേരുന്ന ചെമ്പെടുപ്പ് റാസയ്ക്ക് സ്വീകരണം. തുടര്‍ന്ന് വചന ശുശ്രൂഷ, റാസ, ആശിര്‍വ്വാദം, സ്നേഹവിരുന്ന്.
Advertisment
നാളെ ഞായറാഴ്ച രാവിലെ 8 ന് പ്രഭാതനമസ്കാരം, തുടര്‍ന്ന് ഫാ. സജി യോഹന്നാന്‍റെ കാര്‍മ്മികത്വത്തില്‍ കുര്‍ബാന, ആശീര്‍വ്വാദം, സ്നേഹവിരുന്ന്. വികാരി ഫാ. നൈനാന്‍ പി. ഫിലിപ്പ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us