'ഡിഎസ്‌വൈഎം എഫാത്ത 2022' ജസോള ഫാത്തിമ മാതാ ഫൊറോന പള്ളിയിൽ മെയ് 1 ന്

author-image
റെജി നെല്ലിക്കുന്നത്ത്
Updated On
New Update

publive-image

ഡല്‍ഹി: 2008 മുതൽ ഫരീദാബാദ് രൂപതയിലെ യുവജനങ്ങൾക്കായി നടത്തിവരുന്ന 'എഫാത്ത' യുവജന കൺവെൻഷൻ ഈ വർഷം മെയ്‌ 1 തീയതി ഞായറാഴ്ച ഡൽഹി ജസോള ഫാത്തിമ മാതാ ദേവാലയത്തിൽ നടത്തപ്പെടുന്നു.

Advertisment

രാവിലെ 8.30ന് ഫരിദാബാദ് രൂപതാദ്ധ്യക്ഷൻ അഭിവദ്ധ്യ മാർ കുര്യക്കോസ് ഭരണികുളങ്ങര കൺവെൻഷൻ ദീപം തെളിയിച്ചു ഉൽഘാടനം നിര്‍വ്വഹിക്കും. ആര്‍ജെ ജോസഫ് അന്നകുട്ടി ജോസ് ആണ് ഈ വർഷം എഫ്ഫാത്താ കൺവെൻഷൻ നയിക്കുന്നത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആയിരിക്കും കൺവൻഷൻ നടത്തപ്പെടുക. ജസോള ഫാത്തിമ മാതാ ഇടവക യുവജന പ്രസ്ഥാനമായ ഡിഎസ്‌വൈഎം ആണ് എഫാത്ത യുവജന കൺവെൻഷൻ സംഘാടകർ.

Advertisment