റെജി നെല്ലിക്കുന്നത്ത്
Updated On
New Update
/sathyam/media/post_attachments/2ZbG4pK2Z05wzQD27RTf.jpg)
ഡൽഹി: യുവജനങ്ങളുടെ ആവേശവും പ്രതീക്ഷയുമായ പതിനഞ്ചാമത് എഫാത്ത യുവജന സംഗമം വ്യത്യസ്തമായ നിറച്ചാർത്തകളോടെ ജെസോള ഫാത്തിമ മാതാ ഫൊറോന ദൈവാലയത്തിൽ നടത്തപ്പെട്ടു.
Advertisment
അഭിവന്ദ്യ കുര്യാക്കോസ് ഭരണികുളങ്ങര പിതാവ് തിരിതെളിയിച്ച് ഉദ്ഘാടനം ചെയ്ത ഈ യുവജന സംഗമത്തിൽ, യുവജനങ്ങളുടെ ഹരമായ നവ മാധ്യമ ലോകത്തെ പുത്തൻ പ്രതീക്ഷയായ ആര്‍ജെ ജോസഫ് അന്നംകുട്ടി ജോസിന്റെ സാന്നിധ്യം യുവജനങ്ങൾക്ക് പുത്തൻ ഉണർവും പ്രതീക്ഷയുമായി.
രാവിലെ 9 മണിക്ക് വ്യത്യസ്തങ്ങളായ ഇടവകകളിൽ നിന്ന് വന്ന അറുന്നൂറോളം യുവജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തപ്പെട്ട ഈ യുവജന സംഗമത്തിന് ഡിഎസ്‌വൈഎം ജെസോളാ നേതൃത്വം നൽകി. വിശുദ്ധ കുർബാന, ആരാധന, മൂല്യബോധം വളർത്തുന്ന ക്ലാസ്സുകൾ, വിവിധ കലാപരിപാടികൾ എന്നിവ എഫാത്ത 2022 യുവജനങ്ങൾക്ക് വ്യത്യസ്ത അനുഭവമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us