/sathyam/media/post_attachments/WqDQw3s3qj9CTk2oJVIR.jpg)
ഡല്‍ഹി: ഡിഎംസി ചെയർപേഴ്സൻ അഡ്വക്കേറ്റ് ദീപ ജോസഫിനെ ആദരിച്ചു. തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിൽ വച്ചു നടന്ന 23 മത് നവ ഒലിജ്യോതിർദിന സമ്മേളനത്തിൽ വച്ച് ഡിഎംസി ചെയർപേഴ്സൻ അഡ്വ. ദീപാ ജോസഫിനെ ആശ്രമം പ്രസിഡൻ്റ് സ്വാമി ചൈതന്യജ്ഞാനതപസ്വിയും, ജോയിൻ്റ് സെക്രട്ടറി സ്വാമി നവനൻമ ജ്ഞാനതപസ്വിയും ചേർന്ന് ആദരിച്ചു.
6 ദിവസം നീണ്ടുനിന്ന ആചരണങ്ങളിൽ വിദേശകാര്യമന്ത്രി അടക്കമുള്ള സാമുഹിക സാംസ്കാരിക രാഷ്ട്രീയ കലാ സാഹിത്യ സിനിമ മേഖലയിൽ നിന്നുള്ള അതിപ്രശസ്തർ ഗുരുവിൻ്റെ അനുസ്മരണ പ്രസംഗം നടത്തി.
മന്ത്രി ജി ആർ അനിൽ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ മന്ത്രി കെ എൻ ബാലഗോപാലൻ ഉദ്ഘാടനം ചെയ്തു. കാലങ്ങൾക്ക് മുന്നേനടന്ന ആചാര്യൻ ആയിരുന്നു കരുണാകര ഗുരുവെന്നും അന്നദാനവും ആതുരസേവനവും ആത്മബോധവും എന്ന മഹത്തായ സന്ദേശം കാലങ്ങൾക്കിപ്പുറം കോവിഡ് കാലത്തിനെ പോലും തൻ്റെ ഉൾ കണ്ണ് കൊണ്ടു ഗുരുവിനു കാണാൻ കഴിഞ്ഞതിൻ്റെ അടയാളമാണെന്നും മറുപടി പ്രസംഗത്തിൽ ദീപ ജോസഫ് കൂട്ടി ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us