അവയവ ദാനം മഹാ ദാനം: സമൂഹസേവന സമർപ്പനത്തിനായി പുതിയ പ്രതിജ്ഞയുമായി ഗുരുഗ്രാം മേദാന്താ മെഡിസിറ്റി ഹോസ്പിറ്റൽ നേഴ്സുമാർ

author-image
റെജി നെല്ലിക്കുന്നത്ത്
Updated On
New Update

publive-image

ഡല്‍ഹി: വളരെ വെല്ലുവിളി നിറഞ്ഞ സമയങ്ങളീൽ രാജ്യങ്ങളുടെ ആരോഗ്യ പരിപാലന സംവിധാനങ്ങളെ പിന്തുണയ്ക്കുന്ന അവിഭാജ്യഘടകമാണ് നേഴ്സ്മാർ. ഈ നേഴ്സ്മാരുടെ സംഭാവനകളെ സ്മരിക്കാനും, ആദരിക്കാനും എല്ലാ വർഷവും ആധുനിക നഴ്സിങ്ങിൻറെ സ്ഥാപകയായ ഫ്ലോറെൻസ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12 അന്താരാഷ്ട്ര നഴ്സസ് ദിനം ആയി ആചാരിക്കുന്നു.

Advertisment

ഈ വർഷത്തെ നഴ്സസ് ദിനത്തിന്റെ പ്രമേയം : "നഴ്സ്മാർ: നേതൃത്വം നൽകുന്ന ശബ്ദം - നഴ്സിങ്ങിൽ നിക്ഷേപിക്കുക, ആഗോള ആരോഗ്യം സുരക്ഷിതമാക്കാൻ അവകാശങ്ങളെ മാനിക്കുക" എന്നതാണ്.

അന്താരാഷ്ട്ര നഴ്സസ് ദിനത്തോട് അനുബന്ധിച്ച് നിരവതി ആശുപത്രികൾ സെമിനാറുകൾ ഉൾപ്പടെയുള്ള പ്രവർത്തികൾ സംഘടിപ്പിക്കാറുണ്ട്. 2022 മെയ് 12-നു മേദാന്താ മെഡിസിറ്റി ഹോസ്പിറ്റലിൽ ഓർഗൻ ഇന്ത്യ (Organ India ) യുടെ നേതൃത്വത്തിൽ അവയവദാനത്തെ ക്കുറിച്ചുള്ള (organ donation ) ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

ജീവിതം സമൂഹസേവനത്തിനായി സമർപ്പിച്ചവർ മരണശേഷവും സമൂഹത്തെ സേവിക്കാനായി ആഗ്രഹിച്ചുകൊണ്ട് നഴ്സിംഗ് ഡയറക്ടർ വിനോദ് കൃഷ ആശംസ അറിയിച്ചു.

Advertisment