/sathyam/media/post_attachments/zBKnMs8Gz8mbwjUFWVGn.jpg)
ഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ 150 -ാമത് ജന്‍മദിനാഘോഷങ്ങളുടെ ഭാഗമായി 2019 ല്‍ ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് ഒരു ദേശീയ പരിപാടിക്ക് രൂപം നല്‍കി.
ഗാന്ധിജിയും ഗ്രാമസ്വരാജും എന്ന വിഷയത്തെ ആസ്പദമാക്കി ഗാന്ധിജി പ്രവര്‍ത്തിച്ച എല്ലാ പ്രധാന സ്ഥലങ്ങളിലും സമ്മേളനങ്ങള്‍ സംഘടിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം.
എന്നാല്‍ കോവിഡ് മഹാമാരിയെ തുടര്‍ന്ന് രണ്ടു സമ്മേളനങ്ങള്‍ മാത്രം നടത്തുവാനേ ഇന്‍സ്റ്റിറ്റ്യൂട്ടിനു കഴിഞ്ഞുള്ളു. ആദ്യത്തേത് സേവാഗ്രാം ആശ്രം പ്രതിഷ്ഠാന്‍ വാര്‍ധ, മഹാരാഷ്ട്ര (28-29 ആഗസ്റ്റ് 2021), രണ്ടാമത്തേത് ഗുജറാത്ത് വിദ്യാപീഠ്, അഹമ്മദാബാദ് (27-28 മാര്‍ച്ച് 2022).
ഡല്‍ഹിയിലെ ദേശീയ സമ്മേളനം ഈ മാസം 20-21 തീയതികളില്‍ കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബില്‍ വച്ചു നടത്തുന്നു. മുന്നൂറില്‍ പരം പഞ്ചായത്ത് പ്രതിനിധികളും ഗാന്ധിയന്‍ ആശയക്കാരും വിദ്യാര്‍ത്ഥികളും പൗര സമൂഹത്തിന്‍റെ പ്രതിനിധികളും രാജ്യത്തിന്‍റെ എല്ലാ ഭാഗത്തുനിന്നും ഈ സമ്മേളനത്തില്‍ പങ്കെടുക്കും.
മെയ് 20 -ാം തീയതി രാവിലെ 9.30 ന് ആരംഭിക്കുന്ന സമ്മേളനത്തില്‍ പഞ്ചായത്തുകള്‍ ഇന്ന്, ഗാന്ധിജിയും പരിസ്ഥിതി സംരക്ഷണവും, ഗാന്ധിജിയുടെ വിദ്യാഭ്യാസ ദര്‍ശനം, പഞ്ചായത്തില്‍ സ്ത്രീകളുടെ പ്രാതിനിധ്യവും പ്രാധാന്യവും തുടങ്ങിയ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us