/sathyam/media/post_attachments/Sv7xrzpnuhDOL9TMiXl4.jpg)
ഡല്‍ഹി: കേരള സർക്കാരിന്റെ ലോക കേരള സഭാ അംഗവും ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റ്റും പഞ്ചാബിലെ ഉദയ കേരള ക്ലബ്ബിന്റെ ജനറൽ സെക്രട്ടറിയുമായ അലക്സ് പി സുനിലിന് മലയാള കലാ സാഹിത്യ സംസ്കൃതി നൽകുന്ന സാമൂഹ്യ സേവനത്തിനുള്ള ഡോക്ടർ എപിജെ അബ്ദുൽ കലാം 'സേവാ ശ്രി ' അവാർഡ് പഞ്ചാബ് നിയമസഭാ സ്പീക്കർ സർദാർ കുൾതാർ സിംഗ് സന്ധ്വാൻ സാബിൽ നിന്നും ഏറ്റുവാങ്ങി.
പഞ്ചാബിലെ എംഎല്‍എമാരായ ഷീന, മദന്‍ലാല്‍ ബഗ്ഗ, ദാല്‍ജിത് സിങ്ങ് ഭോല, കുല്‍വന്ദ് സിദ്ധു, ആര്‍. പ്രഷാര്‍ പപ്പി, കുല്‍ദീപ് സിങ്ങ് വായിദ് ഐഎഎസ് എക്സ് എംഎല്‍എ, എസ്ഡിഎം, രണ്‍ജോധ് സിങ്ങ് എംഡി, ജിഎസ് ഓട്ടോ ഗ്രൂപ്പ് ആന്‍ഡ് ചെയര്‍മാന്‍ രാംഗരിയ എഡ്യൂക്കേഷൻ ഗ്രൂപ്പ്, അനൂപ് സിംഗ്, സോഹാൻ സിംഗ് ഗോഗാ എന്നിവരുടെ സാനിധ്യത്തിൽ പഞ്ചാബിലെ ലുധിയാനയിൽ ഗുരുനാനക് ഭവനിൽ വെച്ച് നടത്തിയ ചടങ്ങിലായിരുന്നു അവാര്‍ഡ് ഏറ്റുവാങ്ങിയത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പല വ്യക്തികളെയും ചടങ്ങിൽ ആദരിക്കുകയുണ്ടായി. കോക്കട്ട് ബാൻഡ് ലുഥിയാനയുടെ ഗാനമേളയും ഉദയ കേരള ക്ലബ്ബിലെ കുട്ടികളുടെ കലാ പരിപാടികളും അരങ്ങേരി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us