/sathyam/media/post_attachments/a2oZ5IRDEvaUw6bAvs2s.jpg)
ഡല്‍ഹി: ഡൽഹി ഗവണ്മെന്റ് ഹോസ്പിറ്റലിൽ പ്ലേറ്റ്ലറ്റ് ഡോണേഷൻ ചെയ്യാൻ ഡോണേഴ്സ് മടിക്കുന്നതായി ബ്ലഡ് പ്രൊവൈഡേഴ്സ് ഡ്രീം കേരള. ഹോസ്പിറ്റലിൽ എത്തുമ്പോള്‍ സ്റ്റാഫിന്റ കുറവ് മൂലം വളരെ സമയം ബ്ലഡ് ബാങ്കിൽ ചിലവഴിക്കേണ്ടി വരുന്നു. സാധാരണക്കാരിൽ സാധാരണക്കാർ ആണ് പ്ലേറ്റ്ലറ്റ് ഡൊണേഷൻ ചെയ്യാൻ പോകുന്നത്.
ആദ്യദിവസം ക്രോസ്സ് മാച്ച് ചെയ്തതിനുശേഷം പിറ്റേദിവസമാണ് പ്ലേറ്റ്ലറ്റ് ഡൊണേഷൻ ചെയ്യാൻ വേണ്ടി വിളിക്കുന്നത്. അപ്പോൾ സാധാരണക്കാരുടെ രണ്ടു ദിവസത്തെ ജോലി മുടങ്ങുന്നതിനാല്‍ ശമ്പളവും കട്ട് ആകുന്നു.
ചിലപ്പോൾ രാവിലെ ക്രോസ് മാച്ചിങ് വന്നാൽ ഉച്ചകഴിഞ്ഞ് പ്ലേറ്റ്ലറ്റ് എടുക്കാൻ സാധിക്കുന്നുണ്ട്. അപ്പോഴും അവിടെ ഒരു ദിവസത്തെ ശമ്പളം മുടങ്ങുന്നു. ഒരു ലാഭം ഇല്ലാതെയാണ് ഡോണേഴ്സ് വന്നു പ്ലേറ്റ്ലറ്റും, ബ്ലഡും കൊടുക്കുന്നത്. ചില സമയങ്ങളിൽ ക്രോസ് മാച്ച് ചെയ്തതിനുശേഷം പിറ്റേ ദിവസം ലീവ് കിട്ടിയില്ലെങ്കിൽ പോകാൻ പറ്റാത്ത അവസ്ഥയും വരുന്നു. അത് രോഗിയെയും അത് ബാധിക്കുന്നതാണ്.
ക്രോസ്മാച്ച് ചെയ്യുന്നതോടൊപ്പം തന്നെ ഉടൻതന്നെ പ്ലേറ്റ്ലറ്റ് എടുക്കാൻ സ്റ്റാഫിനെ വർദ്ധിപ്പിക്കുന്നതോ ബ്ലഡ് ബാങ്ക് സമയം ദിർഖീപ്പിച്ചോ ഈ ബുദ്ധിമുട്ടിന് ഒരു പരിഹാരം കണ്ടെത്തി തരണം എന്ന് ബ്ലഡ് പ്രൊവൈഡേഴ്സ് ഡ്രീം കേരള ചയര്‍മാന്‍ അനിൽ ടി കെ ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി, കേന്ദ്ര ആരോഗ്യ സഹ മന്ത്രി, കേന്ദ്ര ആരോഗ്യ മന്ത്രിയുടെ പ്രൈവറ്ര് സെക്രട്ടറി, കേന്ദ്ര ആരോഗ്യ സഹ മന്ത്രിയുടെ പ്രൈവറ്ര് സെക്രട്ടറി, ഡൽഹി മുഖ്യമന്ത്രി, ഡൽഹി ഉപമുഖ്യമന്ത്രി, ഡൽഹി ആരോഗ്യ വകുപ് മന്ത്രി, ഡൽഹി ആരോഗ്യ വകുപ് സെക്രട്ടറി തുടങ്ങിയവര്‍ക്ക് ബ്ലഡ് പ്രൊവൈഡേഴ്സ് ഡ്രീം കേരള നിവേദനം സമർപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us