/sathyam/media/post_attachments/IEVSMNZWJxGrMgDZJvZO.jpg)
ന്യൂ ഡൽഹി: ക്യാൻസർ രോഗശമനത്തിനായി കീമോതെറാപ്പി ചെയ്‌ത ശേഷം തലമുടി കൊഴിഞ്ഞ സഹജീവികൾക്ക് സഹായവും സാന്ത്വനവുമായി വിഗ് നിർമ്മാണത്തിനാവശ്യമായ തലമുടി സ്വരുക്കൂട്ടുന്നതിനായി ബ്ലഡ് പ്രൊവൈഡേഴ്സ് ഡ്രീം (ബിപിഡി) കേരളയുടെ ആഭിമുഖ്യത്തിൽ സ്ത്രീജ്വാല ഹെയർ ബാങ്ക് എന്ന പുതിയ സംരംഭത്തിനു തുടക്കമിട്ടു.
/sathyam/media/post_attachments/OxoDu1D0BLpW87VdFcH0.jpg)
മറ്റുള്ള പെൺകുട്ടികൾക്കു പ്രചോദനമേകി തലമുടി ദാനം നൽകുവാനായി സ്വയം മുന്നോട്ടു വന്ന മയൂർ വിഹാർ ഫേസ്-1 ലെ അശ്വതി ഉണ്ണി, നോയിഡ സെക്ടർ 34-ലെ ഇവോൺ എം സെലിസ്റ്റിൻ (Yvonne M Celestine) എന്നിവരുടെ മുടി മുറിച്ചുകൊണ്ട് സ്ത്രീജ്വാല കൺവീനർ സന്ധ്യ അനിലും കോഡിനേറ്റർ ഷേർലി രാജനും ചേർന്ന് ഉദ്ഘാടനം ചെയ്‌തു.
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ രണ്ടു തവണ രക്തം ദാനം ചെയ്ത അശ്വതി സ്ത്രീജ്വാലയുടെ ജോയിന്റ് കൺവീനർ കൂടിയാണ്. ഇവോൺ അംഗവും.
/sathyam/media/post_attachments/wkKevWOxg80OyeVXAcni.jpg)
രക്തദാനം പോലെതന്നെ നീട്ടി വളർത്തിയ തലമുടിയും കാൻസർ രോഗികൾക്കായി ദാനം നൽകിക്കൊണ്ട് നഗരത്തിൽ നന്മയുടെ കൂടൊരുക്കുകയാണ് സ്ത്രീജ്വാല ഹെയർ ബാങ്ക്.
തലമുടി നൽകാൻ അഗ്രഹിക്കുന്നവർ 9999287100 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us