മലയാളിയായ ഡോ: സിമ്മി ജോസഫ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത് ഹിന്ദി-മറാത്തി ഭാഷകളിലായി നിർമ്മിച്ചിരിക്കുന്ന 'അന്യ' ജൂൺ പത്തിന് തീയേറ്ററിലേക്ക്... 

author-image
റെജി നെല്ലിക്കുന്നത്ത്
Updated On
New Update

publive-image

ഡല്‍ഹി: മലയാളിയായ ഡോ: സിമ്മി ജോസഫ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ഈ സിനിമ നിരവധി സാമൂഹ്യ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ഹിന്ദി-മറാത്തി ഭാഷകളിലായി നിർമ്മിച്ചിരിക്കുന്നചിത്രമാണ് അന്യ.

Advertisment

അതുൽ കുൽക്കർണി, റൈമ സെൻ, പ്രധമേഷ് പറഭ് , ബൂഷൻ പ്രധാൻ, ഗോവിന്ദ് നാംദേവ്, യശ്പാൽ ശർമ്മ, തേജസ്ശ്രീ പ്രധാൻ, സുനിൽ താവഡെ,കൃദികാ ഡിയോ തുടങ്ങിയ ഹിന്ദി- മറാത്തി താരങ്ങളോടൊപ്പം മലയാളികളായ ഗോപു കേശവ് , ഗോവിന്ദ് കൃഷ്ണ എന്നിവരും ചിത്രത്തിൽ പ്രധാന വേഷമിട്ടിരിക്കുന്നു.

ജൂൺ പത്തിന് റിലീസിനൊരുങ്ങുന്ന സിനിമയുടെ അണിയറ പ്രവർത്തനങ്ങളിൽ ഡൽഹി നിവാസികളായ മലയാളികളുടെ ഒരു കൂട്ടായ്മയാണ് പങ്കാളികളായിരിക്കുന്നത്. സജൻ കളത്തിൽ ക്യാമറയും, ചിത്രത്തിൻ്റെ എഡിററിംഗ് തനൂജും, സഹസംവിധായകരായി റോബിൻ വർഗീസ്, രാജു അബ്രാഹം എന്നിവരും പങ്കാളികളാണ്.

അതുപോലെതന്നെ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഷെൽനാ കെ, സജി മുളയ്‌ക്കൻ, സനൽ.വി.ജോയ്, ആൽബിൻ ജോസഫ്, സഫ്‌വാൻ ചോലയിൽ തുടങ്ങിയ മലയാളികൾ ചേർന്നാണ്.

മലയാളികളുടെ എളിയ സംരംഭമായ ഈ ബോളിവുഡ് ചിത്രത്തിൻ്റെ വിജയത്തിന് പിന്തുണയും, സഹകരണവും, പ്രാർത്ഥനയും ഉണ്ടാകണമെന്നും അതോടൊപ്പം എല്ലാവരും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊത്ത് തിയേറ്ററുകളിൽ പോയി ഈ സിനിമ കാണണമെന്നും മലയാളി സുഹൃത്തുക്കളുടെ ഈ സംരംഭം വിജയമാക്കാൻ സഹായിക്കണമെന്നും അണിയറ പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിച്ചു.

Advertisment