വീട്ടുസാധനങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്ന ട്രാൻസ്‌പോർട്ട് ഏജൻസിയുടെ കെടുകാര്യസ്ഥതയിൽ വലഞ്ഞ് ഡല്‍ഹി ഫരീദാബാദിലെ വൃദ്ധ ദമ്പതികൾ. പോലീസിന്‍റെ ശക്തമായ ഇടപെടലുകള്‍ക്കൊടുവില്‍ 6 മാസത്തിനും 6 ദിവസത്തിനും ശേഷം സാധനങ്ങള്‍ തിരികെ കിട്ടിയ സന്തോഷത്തിലാണ് ഈ ദമ്പതികള്‍

author-image
റെജി നെല്ലിക്കുന്നത്ത്
Updated On
New Update

publive-image

ന്യൂ ഡൽഹി: വീട്ടുസാധനങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്ന ട്രാൻസ്‌പോർട്ട് ഏജൻസിയുടെ കെടുകാര്യസ്ഥതയിൽ വലഞ്ഞ് വൃദ്ധദമ്പതികള്‍. ഡൽഹിക്കടുത്തുള്ള ഫരീദാബാദിലുള്ള വൃദ്ധ ദമ്പതികള്‍ക്കാണ് ഈ ദുര്യോഗം.

Advertisment

2021 ഡിസംബർ 3-ന് ഫരിദാബാദിൽ നിന്നും എറണാകുളത്ത് കാക്കനാടുള്ള മകന്റെ അഡ്രസിലേക്ക് ന്യൂ ഇന്ത്യാ പാക്കേഴ്‌സ് മുഖാന്തിരം അയച്ച വീട്ടുസാധനങ്ങൾ നിരവധി പരാതികൾക്കൊടുവിൽ അഡ്രസിൽ എത്തിച്ചേരാനെടുത്ത സമയം കേവലം 6 മാസവും 6 ദിവസവും !

ഫരിദാബാദിൽ താമസിച്ചിരുന്ന പന്തളം സ്വദേശികളായ 68 വയസുകാരൻ രാജേന്ദ്രനും ഭാര്യ വസന്തയുമാണ് ന്യൂ ഇന്ത്യാ പാക്കേഴ്‌സ് എന്ന സ്ഥാപനത്തിലൂടെ വീട്ടുസാധനങ്ങൾ അയച്ചിട്ട് സമയത്ത് അവ കിട്ടാതെ വേവലാതിപ്പെട്ട ദമ്പതികൾ.

ഉടുതുണിക്ക് മറുതുണിയില്ലാതെ അഞ്ചു മാസങ്ങൾ കാത്തിരുന്ന അവർ വീണ്ടും കഴിഞ്ഞ മാസം ഫരീദാബാദിൽ തിരിച്ചെത്തി ഫരിദാബാദ് പോലീസ് സ്റ്റേഷനിൽഎഫ്ഐആർ കൊടുത്തുവെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ലന്നു ദമ്പതികൾ പറഞ്ഞു.

publive-image

ഒരു ജീവിതകാലം മുഴുവൻ സ്വരുക്കൂട്ടിയത് പെട്ടെന്ന് ഇല്ലാതാവുന്ന അവസ്ഥ. ഇങ്ങനെ ഒരു വിധി ആർക്കും ഉണ്ടാവരുതേയെന്ന പ്രാർത്ഥനയിൽ കഴിയുമ്പോഴാണ് സുഹൃത്തായ ഷേർളി രാജനുo, ബിപിഡി കേരള അനിൽ ടി കെയും കണ്ടുമുട്ടുന്നതും അതുപ്രകാരം വിജിലൻസിലെ ജോസഫ് കുവാക്കൽ സാറുമായി വിവരങ്ങൾ പങ്കുവച്ചതും.

തുടർന്ന് ഫരീദാബാദ് കമ്മീഷണർ ഓഫീസുമായി ബന്ധപ്പെട്ട് ഹരിയാന ഐജിപി സതീഷ് ബാലന് നേരിട്ട് പരാതി ബോധിപ്പിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്‌തു.

ശക്തമായ ഇടപെടലുകൾക്കൊടുവിൽ ഇന്നലെ വീട്ടു സാധനങ്ങളെല്ലാം തിരികെക്കിട്ടിയ സന്തോഷം പങ്കു വയ്ക്കുമ്പോഴും സഹായ ഹസ്തം നീട്ടിയ ഷേർളി രാജൻ, ബിപിഡി കേരള അനിൽ ടി.കെ, ജോസഫ് കുവാക്കൽ, സാജു, അൽഫോൻസ് കണ്ണന്താനം സിസ്റ്റര്‍ സായൂജ്യ സിഎംസി ഡൽഹി എന്നിവരെ മനസിൽ സ്തുതിക്കുകയാണ് ഫരിദാബാദിലെ മുതിർന്ന പൗര ദമ്പതികൾ.

ഇനി ചെറിയ ലാഭത്തിനുവേണ്ടി ഓൺലൈൻ വഴി തട്ടിപ്പിന് ഇടയാകാനുള്ള സാഹചര്യം മലയാളികൾക്ക് ഉണ്ടാവരുതെന്ന് ബിപിഡി കേരള ചെയർമാൻ അനിൽ ടി.കെ പറഞ്ഞു.

Advertisment