റെജി നെല്ലിക്കുന്നത്ത്
Updated On
New Update
/sathyam/media/post_attachments/NU8tgfTRChZFFHNL8hCX.jpg)
ഡല്‍ഹി: ഡൽഹി ജസോളയിലുള്ള ഫാത്തിമ മാതാവിന്റെ പള്ളിയിൽ ഇടവക ജനങ്ങളുടെ നേതൃത്വത്തിൽ, പ്രാർത്ഥിച്ച് ഒരുങ്ങി പാവങ്ങൾക്ക് ഭക്ഷണം കൊടുക്കുന്ന കമ്യൂണിറ്റി കിച്ചൻ വളരെ ഭംഗിയായി നടന്നുവരുന്നു.
Advertisment
2021 ജൂൺ 13ന് തുടങ്ങിയ ഈ സേവനം 2022 ജൂൺ 12 ഞായറാഴ്ച ഒരു വർഷം പൂർത്തിയായി. അഭിവന്ദ്യ ഫരീദാബാദ് ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര പിതാവിന്റെ ആശീർവ്വാദവും പ്രോത്സാഹനവും ശ്രദ്ധയും ഈ സേവനത്തിന് കരുത്തും കരുതലുമായി.
സഹവൈദികർക്കും, ഇടവകയിലെ അംഗങ്ങൾക്കും, തെരുവിൽ പാകംചെയ്ത് ഭക്ഷണം എത്തിക്കുവാൻ കഷ്ടപ്പെടുന്ന എല്ലാവർക്കും വാർഷിക ദിനത്തിൽ വികാരിയച്ചൻ ഇടവകയുടെ നന്ദി അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us