Advertisment

നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല ഞായറാഴ്ച്ച

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂ ഡൽഹി: നജഫ്‌ഗഡ് ശ്രീ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ഞായറാഴ്ച്ച കാർത്തിക പൊങ്കാല (26-06-2022) നടക്കും.

രാവിലെ 5:30-ന് നിർമ്മാല്യ ദർശനം. തുടർന്ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര മേൽശാന്തിയുടെ കാർമ്മികത്വത്തിൽ രാവിലെ 8:30-ന് ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി പൊങ്കാല അടുപ്പുകളിലേക്ക് പകരും.

പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും ലഘുഭക്ഷണവും കാർത്തിക പൊങ്കാലയോടനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ക്ഷേത്ര മനേജരുമായി 9289886490, 9811219540 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment