ലഹരിമുക്ത ഭാരതത്തിനായി കശിയന ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സാമൂഹ്യ സേവനത്തിനുള്ള അവാര്‍ഡ് ഡൽഹി ന്യൂനപക്ഷ മോർച്ച വൈസ് പ്രസിഡൻ്റ് ഡേവിഡ് ബാബുവിന്

author-image
റെജി നെല്ലിക്കുന്നത്ത്
Updated On
New Update

publive-image

ഡല്‍ഹി: ലഹരിമുക്ത ഭാരതത്തിനായി കശിയന ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സാമൂഹ്യ സേവനത്തിനുള്ള അവാർഡ് ലോകോത്തര കായിക താരം ദീപ മല്ലിക്കിൽ നിന്നും ഡൽഹി ന്യൂനപക്ഷ മോർച്ച വൈസ് പ്രസിഡൻ്റ് ഡേവിഡ് ബാബു ഏറ്റുവാങ്ങി. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ചടങ്ങില്‍ പങ്കെടുത്തു.

Advertisment

മുൻ കേന്ദ്രമന്ത്രി വിജയ് ഗോയൽ, മെമ്പർ ഓഫ് പാർലമെൻറ് മനോജ് തിവാരി, ശ്യാം ജാജു, വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ, ഐഎഎസ് ഉദ്യോഗസ്ഥർ, ജമ്മു കാശ്മീർ എഐജി രാജേന്ദ്രകുമാർ എന്നിവരും പങ്കെടുത്തു.

ലഹരി മുക്ത ഭാരതത്തിനായുള്ള കശിയന ഫൗണ്ടേഷൻ അതിൻറെ ആറു വർഷങ്ങൾ പൂർത്തീകരിച്ച് വേളയിലാണ് ഡൽഹിയിൽ ഈ അവാർഡ് ഏർപ്പെടുത്തിയത്.

Advertisment