ഗുരുഗ്രാം സെക്ടർ-21 ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ജൂലായ് 8-ന്

author-image
ജൂലി
New Update
publive-image
ന്യൂ ഡൽഹി: ഗുരുഗ്രാം സെക്ടർ-21 ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ 17-ാമത് പ്രതിഷ്ഠാദിന മഹോത്സവം ജൂലായ് 8-ന്‌ ചിത്തിര നക്ഷത്രമായ വെള്ളിയാഴ്ച (1197 മിഥുനം 24) തന്ത്രിമുഖ്യൻ അമ്പലപ്പുഴ പുതുമന ദാമോദരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടും.
Advertisment
രാവിലെ 5 മണിക്ക് നട തുറക്കും. മലർ നിവേദ്യം, അഷ്ടദ്രവ്യ മഹാ ഗണപതിഹോമം, പഞ്ചഗവ്യ പഞ്ച വിംശദി കലാശാഭിഷേകം, നാഗപൂജ. ഉച്ചക്ക് അന്നദാനം. വൈകുന്നേരം 6:30-ന് മഹാ ദീപരാധന, ദീപക്കാഴ്ച. തുടർന്ന് ഭഗവതി സേവയും പുഷ്പാഭിഷേകവും നടക്കും. തുടർന്ന് അത്താഴപൂജ. രാത്രി 8:30-ന് ഹരിവരാസനം പാടി നട അടക്കും.
തുടർന്ന് പ്രസാദ വിതരണവും ലഘു ഭക്ഷണവും ഉണ്ടാവും. പൂജകളും മറ്റു വഴിപാടുകളും ബുക്ക് ചെയ്യുവാൻ 0124-4004479, 9311874983 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
Advertisment