/sathyam/media/post_attachments/pB4MpSOGHahOWRcm2i5K.jpeg)
ന്യൂ ഡൽഹി : ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിള്‍ ട്രസ്റ്റ്, ഡൽഹിയുടെ വാർഷിക പൊതുയോഗം മയൂർ വിഹാർ ഫേസ്-3-ലെ മലയാളി വെൽഫെയർ അസോസിയേഷൻ ഓഫീസിൽ 2022 ജൂലായ് 17-ന് നടന്നു. പ്രസിഡന്റ് പിഎൻ ഷാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ഡി ജയകുമാർ 2021-22 സാമ്പത്തിക വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷറാർ ടിജി മോഹൻ കുമാർ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.
തുടർന്ന് അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പുതിയ സാരഥികളെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് കെപി ശിവദാസ് നേതൃത്വം നല്‍കി.
പ്രസിഡന്റ് സി കേശവൻകുട്ടി, വൈസ് പ്രസിഡന്റ് രാജേഷ് കുമാര്‍, സെക്രട്ടറി പിഎന്‍ ഷാജി, ജോയിന്റ് സെക്രട്ടറി സരസ്വതി നായർ, ട്രഷറാര്‍ ടിജി മോഹൻകുമാർ, ജോയിന്റ് ട്രഷറാര്‍ പല്ലശന ഉണ്ണി മാരാർ, ഇന്റെര്‍ണല്‍ ഓഡിറ്റര്‍ എസ് മുരളി, എക്‌സ് ഒഫീഷ്യോ ഡി ജയകുമാർ എന്നിവരാണ് പുതിയ സാരഥികൾ.
കൂടാതെ നിര്‍വാഹക സമിതി അംഗങ്ങളായി ഇകെ ശശിധരൻ, സിഎം പിള്ള, നന്ദ കുമാർ, കെപി ശിവദാസ്, എസ് സുബാഷ്, ശ്യാം ജി നായർ, വാസുദേവൻ നായർ, സുനിത റാവു, അമ്പിളി പ്രസാദ്, പ്രസന്ന ശങ്കർ, ആനന്ദവല്ലി, എംജി പ്രസാദ് നായർ എന്നിവരെയും തെരഞ്ഞെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us