ഡല്‍ഹി ആര്‍കെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാര്‍ ഇടവകയില്‍ സംയുക്ത തിരുനാള്‍ ജൂലൈ 28 മുതല്‍ 31 വരെ

New Update

publive-image

ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് സിറോ മലബാർ ഇടവകയിൽ ഇടവക മധ്യസ്ഥനായ വി. പത്രോസ് ശ്ലീഹായുടെയും ഭാരത അപ്പസ്തോലനായ വി. തോമാ ശ്ലീഹായുടെയും സംയുക്ത തിരുനാൾ ആഘോഷം 28ന് ആരംഭിക്കും.

Advertisment

28നു വൈകിട്ട് 6.30നു ബെർസറായി സെന്റ് പീറ്റേഴ്സ് ഭവനിൽ കുർബാന, നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. മാത്യു അറയ്ക്കൽ കാർമികത്വം വഹിക്കും. 29നു വൈകിട്ട് 6.30നു ബെർസറായി സെന്റ് പീറ്റേഴ്സ് ഭവനിൽ കുർബാന, നൊവേന, ലദീഞ്ഞ് എന്നിവ നടക്കും. വികാരി ഫാ. ഡേവിസ് കള്ളിയത്തുപറമ്പിൽ കാർമികനാകും.

30നു വൈകിട്ട് 6.30നു ബെര്‍സറായി സെന്റ് പീറ്റേഴ്സ് ഭവനിൽ കുർബാന, നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. സുനിൽ അഗസ്റ്റിൻ നേതൃത്വം നൽകും. 31നു വൈകിട്ട് 3.30നു ആർകെ പുരം സെക്ടർ-4 ഗൃഹ കല്യാൺ കേന്ദ്ര കമ്മ്യൂണിറ്റി ഹാളിൽ കൊടിയേറ്റ് നടക്കും.

തിരുനാൾ കുർബാനയ്ക്ക് ഫാ. ജോമി വാഴക്കാലായിൽ മുഖ്യ കാർമികത്വം വഹിക്കും. ഫാ. അരുൺ മഠത്തുംപടി തിരുനാൾ സന്ദേശം നൽകും. ഫാ. ഫിജോ തറയിൽ, ഫാ. ജോസഫ് മൈല മ്മാവ്, ഫാ. അനൂപ് മഠത്തിപ്പറമ്പിൽ എന്നിവർ സഹകാർമ്മികരാകും.

തുടർന്ന് പ്രസുദേന്തി വാഴ്ച , ലദീഞ്ഞ്, പ്രദക്ഷിണം, നേർച്ച വിതരണം, കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവ നടക്കും. വൈകിട്ട് 6 മുതൽ ഹെവൻലി വോയ്സ് ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേളയും കോട്ടയം ജോസ് നയിക്കുന്ന കോമഡി ഷോയും നടക്കും.

ഓഗസ്റ്റ് 1നു വൈകിട്ട് 6.30നു ബെർസറായി സെന്റ് പീറ്റേഴ്സ് ഭവനിൽ നടക്കുന്ന ചടങ്ങിൽ മരിച്ചവരുടെ ഓർമദിനം ആചരിക്കും. കുർബാന, ഒപ്പീസ് എന്നിവയ്ക്ക് വികാരി ഫാ. ഡേവിസ് കള്ളിയത്തുപറമ്പിൽ കാർമികനാവും.

Advertisment