കോരി ചോരിയുന്ന മഴയിലും പ്രതിക്ഷേധം ഇരമ്പി; സോണിയാ ഗാന്ധിക്കെതിരായ ഇ.ഡിയുടെ അന്യായമായ നടപടിക്കെതിരെ മഹാരാഷ്ട്ര കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തി

New Update

publive-image

ഡല്‍ഹി: കോരി ചോരിയുന്ന മഴയിലും പ്രതിക്ഷേധം ഇരമ്പി; സോണിയാ ഗാന്ധിക്കെതിരായ ഇ.ഡിയുടെ അന്യായമായ നടപടിക്കെതിരെ മഹാരാഷ്ട്ര കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തി.

Advertisment

മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തിൽ സാധാരണ കോൺഗ്രസ് പ്രവർത്തകർ മുതൽ എം.എൽ.എമാരും മുൻ മന്ത്രിമാരും സംസ്ഥാന കോൺഗ്രസ് നേതാക്കളും ഒറ്റകെട്ടായി മോദി സർക്കാരിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങി യതായി മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജോജോ തോമസ് പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കള്ളക്കേസിൽ കുടുക്കാനുള്ള കേന്ദ്ര ഏജൻസിയുടെ ശ്രമത്തിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ നൂറുകണക്കിന് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും മുംബൈയിലെയും നാഗ്പൂരിലെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസുകൾക്ക് പുറത്ത് ഇന്ന് പ്രതിക്ഷേധ പ്രകടനം നടത്തി അറസ്റ്റു വരിച്ചു.
മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിലെ വിവിത പ്രദേശങ്ങളിലും പ്രതിക്ഷേധയോഗവും മാർച്ചും നടന്നു.

ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ നിന്ന് ഈഡി ഓഫീസിലേക്ക് നടത്തിയ പ്രതിക്ഷേധ മാർച്ചിന് സംസ്ഥാന പ്രസിഡന്റ് നാനാ പട്ടോളെ, മുംബൈ കോൺഗ്രസ് അധ്യക്ഷൻ ഭായ് ജഗ്താപ്, മുൻ മുഖ്യമന്ത്രി അശോക് ചവാൻ എന്നിവർ നേതൃത്വത്വം നൽകി.

പ്രതിക്ഷേധ മാർച്ചിൽ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ആശിഷ് ദുവ, മുൻ മന്ത്രി ഡോ. നിതിൻ റാവുത്ത്, വർഷ ഗെയ്ക്‌വാദ്, അസ്ലം ഷെയ്ഖ്, സംസ്ഥാന വർക്കിങ് പ്രസിഡന്റ് നസീം ഖാൻ, ചന്ദ്രകാന്ത് ഹന്ദോരെ, മുൻ എംപി സഞ്ജയ് നിരുപം, മഹിളാ കോൺഗ്രസ് അധ്യക്ഷ സന്ധ്യാതായ് സവാലെ, ട്രഷറർ ഡോ. അമർജിത്‌സിൻഹ് മാൻഹാസ്, എം എൽ സി മാരായ അമർ രാജൂർക്കർ, രാജേഷ് റാത്തോഡ്, മുഖ്യ വക്താവ് അതുൽ ലോന്ദെ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ദേവാനന്ദ് പവാർ, പ്രമോദ് മോറെ, രാജേഷ് ശർമ, രാജൻ ഭോസാലെ, ജോജോ തോമസ്, തുടങ്ങി നിരവധി കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുത്തു.

Advertisment