ഡൽഹി വൈഡബ്ല്യുസിഎ ബോർഡിൽ മലയാളിത്തിളക്കം. റിയ വർഗീസ് ഡൽഹി വൈഡബ്ല്യുസിഎ ബോർഡംഗമായി തിരഞെഞ്ഞെടുക്കപ്പെട്ടു

New Update

publive-image

ന്യൂഡൽഹി: യങ് വിമെൻ ക്രിസ്ത്യൻ അസോസിയേഷൻ (വൈഡബ്ല്യുസിഎ) ബോർഡംഗമായി മലയാളി. പത്തനംതിട്ട കുളനട സ്വദേശിനി റിയ വർഗീസാണ് ഡൽഹി വൈഡബ്ല്യുസിഎയുടെ ബോർഡംഗമായി തിരഞെഞ്ഞെടുക്കപ്പെട്ടത്. ഒരുവർഷത്തേക്കാണ് കാലാവധി.

Advertisment

മെഹ്റോളിയിൽ താമസിക്കുന്ന റിയ തലസ്ഥാനത്തെത്തിയിട്ട് രണ്ടു ദശകത്തിലേറെയായി. വിരമിച്ച സൈനികോദ്യോഗ സ്ഥൻടി പി. വർഗീസിന്റെയും എൽസിയുടെയും മകളാണ്. എം.ബി.എ. പഠനം പൂർത്തി യാക്കിയിട്ടുള്ള റിയ ഇപ്പോൾ ഡൽഹിയിലെ സ്വയംഭരണ കോളേജിൽ പരീക്ഷാ കോ -ഓർഡിനേറ്ററായും സ്റ്റുഡൻറ് അഫയേഴ്സ് വകുപ്പിന്റെ ചുമതലയിലും ജോലിചെയ്യുക യാണ്.

അഞ്ചുവർഷം മുമ്പാണ് ഇവർ ഡൽഹിയിൽ വൈഡബ്ല്യുസിഎയിൽ ചേർന്നത്. വിദ്യാഭ്യാസരംഗത്ത് പ്രവർ ത്തിക്കുന്ന റിയ വൈകാതെ സംഘടനയുടെ വിദ്യാഭ്യാസ സമിതിയിൽ അംഗമായി. പ്രവർത്തനങ്ങളിൽ സജീവമായി മുന്നോട്ടുപോകുമ്പോഴാണ് ബോർഡിലേക്കും തെര ഞ്ഞെടുക്കപ്പെട്ടത്. വനിതാ ശാക്തീകരണത്തിനായി പ്രവർത്തിക്കുമെന്ന് റിയ വർഗീ സ് പറഞ്ഞു.

Advertisment