ഡിഎംഎയുടെ ആഭിമുഖ്യത്തിൽ പുതിയ ഓണം വീഡിയോ ആൽബമായ "പൊന്നോണ നാദ" ത്തിന്റെ ഓഡിയോ പ്രകാശന കർമ്മം സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്ററുടെ പത്നി ശോഭന രവീന്ദ്രന്‍ നിർവഹിച്ചു

author-image
റെജി നെല്ലിക്കുന്നത്ത്
Updated On
New Update

publive-image

ഡല്‍ഹി:ഡിഎംഎയുടെ ആഭിമുഖ്യത്തിൽ നടന്ന രവീന്ദ്രസംഗീതം എന്ന പരിപാടിയോട് അനുബന്ധിച്ച് ഈ വർഷത്തെ ഏറ്റവും പുതിയ ഓണം വീഡിയോ ആൽബമായ "പൊന്നോണ നാദം" ത്തിന്റെ ഓഡിയോ പ്രകാശന കർമ്മം ആർകെ പുരം ഡിഎംഎയുടെ സാംസ്കാരിക വേദിയിൽ വച്ച്, സംഗീത ലോകത്തിന് പ്രിയങ്കരനായിരുന്ന സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്ററുടെ പ്രിയപത്നി ശോഭന രവീന്ദ്രന്‍ നിർവഹിച്ചു.

Advertisment

ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ്, ജനറൽ സെക്രട്ടറി ടോണി. ജെ, ട്രഷറർ ജോസ് മാത്യു, ജോയിന്റ് ട്രഷറർ പി.എൻ ഷാജി, ലീന രമണൻ, ഉമാ രാജേഷ്, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഡൽഹിയിലെ നിരവധി കലാകാരന്മാരും കലാകാരികളും കല ആസ്വാദകരും സദസ്സിൽ സന്നിഹിതരായിരുന്നു.

ഈ ആൽബത്തിന്റെ രചനയും സംഗീതവും നിർമ്മാണവും നിർവഹിച്ചിരിക്കുന്നത് ഏവർക്കും സുപരിചിതനും, നിരവധി ക്രിസ്തീയ ഗാനങ്ങളുടെ സംഗീതസംവിധായകനും, ഡൽഹിയിലെ പ്രശസ്ത ഗാനമേള ട്രൂപ്പായ ഹെവൻലി ഓർക്കസ്ട്രയുടെ സാരഥിയുമായ ജോൺസൺ ബി. പുത്തൂർ ആണ്.

ഇത് ആലപിച്ചിരിക്കുന്നത് പ്രകാശ് ബി പുത്തൂർ (പ്രകാശ് സാരംഗ്)ഉം ഫെയ്സ്ബുക്ക് ലൈവിൽ കൂടിയും ആൽബങ്ങളിൽ കൂടിയും ശ്രദ്ധേയയായ ദിവ്യ ശ്യാംലാലും ആണ്. ഇതിൽ കോറസ് പാടിയിരിക്കുന്നത് ശ്യാംലാൽ, രതീഷ് ആര്യൻസ്, ജെസ്സി ജോൺസൺ, ദിവ്യ ശ്യാംലാൽ എന്നിവരാണ്. ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നത് പ്രശസ്ത കീബോർഡിസ്റ്റും സംഗീത സംവിധായകനുമായ മനോജ് കുന്നിക്കോട് ആണ്.

വീഡിയോയും എഡിറ്റിംഗും ജെറിൻ ജെയിംസ് പത്തനാപുരം നിർവഹിച്ചു. റെക്കോർഡിങ് ആൻഡ് മാസ്റ്റർ മിക്സിങ് ആര്യൻസ് ഓഡിയോ സോൺ പത്തനാപുരം. കവർ ഡിസൈനിങ് ചെയ്തിരിക്കുന്നത് സജു പുത്തൂരും ബെൻസിലാലും ചേർന്നാണ്.

Advertisment