പുഷ്പവിഹാർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഈ വർഷത്തെ വിനായക ചതുർഥി ദിനമായ ആഗസ്റ്റ് 31 ന് വിഘ്നേശ്വര പ്രീതിക്കായി മഹായജ്ഞo നടത്തുന്നു

author-image
റെജി നെല്ലിക്കുന്നത്ത്
Updated On
New Update

publive-image

ഡല്‍ഹി: ഓം വിഘ്നേശ്വരായ നമ: ഓം ഗണപതയെ നമഃ... എല്ലാവിധ വിഘ്‌നങ്ങളും ആപത്തുകളും ദുരിതങ്ങളും അകറ്റുന്നതിനായി വിഘ്നേശ്വരനെ പ്രീതിപ്പെടുത്തുകയാണ് എപ്പോഴും ചെയ്യുന്നത്.

Advertisment

ചിങ്ങ മാസത്തിലെ വെളുത്തപക്ഷത്തിലെ അത്തവും ചതുർത്ഥിയും കൂടി വരുന്ന ദിവസമാണ് വിനായക ചതുർഥിയായ് ആഘോഷിക്കുന്നത്. ഈ ദിവസം ഭഗവാൻ ഗണപതിയുടെ ജന്മ ദിനമാണെന്നാണ് വിശ്വാസം. വിഘ്നേശ്വരന്റെ പ്രീതിക്ക് ഏറ്റവും ഉത്തമമായ ദിവസവും ഇതുതന്നെയാണ്.

പുഷ്പവിഹാർ ശ്രി ധർമ്മശാസ്താ ക്ഷേത്രത്തിൽ ഈ വർഷത്തെ വിനായക ചതുർഥി ദിനമായ 2022 ആഗസ്റ്റ് 31 (ബുധൻ) രാവിലെ 6 മണിക്ക് വിഘ്നേശ്വര പ്രീതിക്കായി മഹായജ്ഞo നടത്തുന്നതാണ്.

വിഘ്നേശ്വര പൂജയോടൊപ്പം അഷ്ടദ്രവ്യ ഗണപതി ഹോമം നടത്തുന്നതാണ്. മഹത്തായ എട്ടു ദ്രവ്യങ്ങൾ - കൊട്ടത്തേങ്ങ, അവിൽ, മലർ, ഫലങ്ങൾ, വറപൊടി, എള്ള്, ശർക്കര - ഹോമകുണ്ഡത്തിൽ 1008 പ്രാവശ്യം വിഘ്നേശ്വര മന്ത്രം ജപിച്ചു അർച്ചിക്കുന്നതാണ്.

ഇതിലൂടെ ഇഷ്ടഫല സിദ്ധിയും ഐശ്വര്യവും ലഭിക്കുന്നു എന്നാണ് വിശ്വാസം. ഇതിൽ പങ്കെടുത്താൽ കുടുംബ ഐശ്വര്യവും ദുരിത ശാന്തിയും ഫലം. വാഴ്പാടുകൾ നടത്താൻ ആഗ്രഹിക്കുന്ന ഭക്ത ജനങ്ങൾ ഓഫീസുമായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുവാൻ അപേക്ഷിക്കുന്നു: (8810306787, 9013160109, 7291802848)

വഴിപാട് തുക 200 രൂപ (ഒരാൾക്ക്) താഴെ കൊടുത്തിട്ടുള്ള ബാങ്ക് അക്കൗണ്ട് വഴി അയക്കാവുന്നതാണ്.

Pushpvihar Ayyappa Sewa Samithi (Regd)
Account No. 441890557
IFSC Code: IDIB000S097
Indian Bank Saket

പേരും നാളും അടച്ച തുകയുടെ വിവരവും മെസ്സേജ് ആയോ വാട്സ് അപ്പ് മുഖേനയോ ഫോൺ ചെയ്തോ ഓഫീസിൽ അറിയിക്കുവാൻ അപേക്ഷിക്കുന്നു.

PS: ക്ഷേത്ര ദർശനവും, പൂജകളും കോവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള നിബന്ധനകള്‍ക്ക് വിധേയമായിരിക്കും.

Advertisment