ടാഗോർ ഗാർഡൻ നിർമ്മൽ ഹൃദയ സീറോ മലബാർ ഇടവകയിൽ പരിശുദ്ധ കന്യകാ മറിയത്തിന്റെ അമലോത്ഭവ തിരുനാൾ സെപ്റ്റംബർ 2 മുതൽ 12 വരെ

author-image
റെജി നെല്ലിക്കുന്നത്ത്
Updated On
New Update

publive-image

ഡെൽഹി: 2022 കുടുംബ വർഷമായി ആചരിക്കുന്ന ടാഗോർ ഗാർഡൻ നിർമ്മൽ ഹൃദയ സീറോമലബാർ ഇടവകയുടെ 150 കുടുംബിനികൾ പ്രസുദേന്തികളായി നടത്തുന്ന ഇടവക തിരുനാൾ സെപ്റ്റംബർ 2 വെള്ളിയാഴ്ച്ച ആരംഭിച്ച് 12 തിങ്കളാഴ്ച്ച സമാപിക്കും.

Advertisment

സെപ്റ്റംബർ 2 ന് വൈകിട്ട് 6.30 ഫാ. അജീഷ് ആന്റണി കൊടിയേറ്റും തുടർന്ന് കുർബാന, സന്ദേശം എന്നിവ നടത്തും. 3-ാം തീയതി മുതൽ 10-ാം തീയതി വരെ വൈകിട്ട് 6.30 ന് കൂർബാന, സന്ദേശം നൊവേന എന്നിവ നടക്കും. ഫാ. മാർട്ടിൻ നാൽപ്പാത്തിൽച്ചിറ, ഫാ. സജി വളവിൽ, ഫാ. റോബി കണ്ണഞ്ചിറ സിഎംഐ, ഫാ. ആന്റണി കളത്തിൽ, ഫാ. നോബി കാലച്ചിറ, ഫാ. സെബാസ്റ്റ്യൻ കല്ലേത്ത് വി.സി, ഫാ. സാമുവൽ ആനിമൂട്ടിൽ, ഫാ. സുനിൽ പനിച്ചെമ്പെല്ലി തുടങ്ങിയവർ കാർമ്മികത്വം വഹിക്കും.

പ്രധാന തിരുനാൾ കർമ്മങ്ങൾ സെപ്റ്റംബർ 11ന് (ഞായർ) രാവിലെ 10 ന് ടാഗോർ ഗാർഡൻ ഹോളി ചൈൽഡ് സ്കൂളങ്കണത്തിൽ നടക്കും. ഫാ. സന്തോഷ് ഓലപ്പാറ എം.എസ്.ടി മുഖ്യ കാർമ്മികത്വവും, ഫാ. എബിൻ കൊച്ചു പുരയ്ക്കൽ വചന സന്ദേശവും നൽകും. തുടർന്ന് പ്രദക്ഷിണം, ആശീർവാദം, സ്നേഹവിരുന്ന് ഉണ്ടായിരിക്കും

സമാപന ദിനമായ 12 ന് വൈകിട്ട് 6.30 ന് മരിച്ച വിശ്വാസികളുടെ ഓർമ്മ ദിനം ആചരിക്കും. തുടർന്ന് കൊടിയിറക്കും. ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ. അഗസ്റ്റ്യൻ തോണി കുഴിയിൽ എം.എസ്.ടി നേതൃത്വം വഹിക്കും.

Advertisment