റെജി നെല്ലിക്കുന്നത്ത്
Updated On
New Update
/sathyam/media/post_attachments/xaS6IvsM9PS0ZG4JrAFK.jpg)
ഡല്‍ഹി:ആയാനഗർ സെൻറ് മേരീസ് സീറോ മലബാർ പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുന്നാൾ സെപ്റ്റംബർ 9 10 11 തീയതികളിൽ ആഘോഷിക്കുന്നു.
Advertisment
ഒമ്പതാം തീയതി വൈകുന്നേരം 6.30ന് തിരുനാൾ കൊടിയേറ്റവും ആഘോഷമായ വിശുദ്ധ കുർബാനയും ലാടോസറായി പള്ളിയുടെ വികാരി വർഗീസ് ഇത്തിത്തറയച്ചൻ നിർവഹിക്കും ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാദർ അരുൺ അറയ്ക്കൽ നേതൃത്വം വഹിക്കും.
തുടർന്ന് ഇടവകയിലെ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും സ്നേഹവിരുന്നും നടക്കും. ഞായറാഴ്ച വൈകുന്നേരം 4. 30ന് ആഘോഷമായ തിരുനാൾ കുർബാനയും ലദീഞ്ഞും പ്രദക്ഷിണവും സ്നേഹവിരുന്നും ഉണ്ടായിരിക്കും.
തിരുനാൾ കുർബാനയ്ക്ക് ഫാദർ ജോമോൻ കപ്പലുമാക്കൽ നേതൃത്വം വഹിക്കും ഫാദർ തോമസ് ചമ്പക്കാട്ട് തിരുനാൾ സന്ദേശം നൽകും ഫാദർ ജോമി കളപ്പറമ്പൻ സഹകാർമികനായിരിക്കും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us