ദ്വാരക ശ്രീനാരായണ കേന്ദ്രയിൽ സെപ്റ്റംബര്‍ 10 ന് ശ്രീനാരായണഗുരു ജയന്തി ആഘോഷം സംഘടിപ്പിക്കുന്നു

author-image
റെജി നെല്ലിക്കുന്നത്ത്
Updated On
New Update

publive-image

ഡല്‍ഹി:168-ാമത് ശ്രീനാരായണഗുരു ജയന്തി ആഘോഷം സെപ്തംബർ 10 ശനിയാഴ്ച വൈകുന്നേരം 4.30 മുതൽ ദ്വാരകയിലെ ശ്രീനാരായണ കേന്ദ്രയിൽ വച്ച് ആഘോഷിക്കുന്നു. രമേഷ് ബിദൂരി എം.പി മുഖ്യാതിഥി ആയിരിക്കുന്ന ചടങ്ങിൽ വിശ്ഷ്ടാതിഥികളായി ശ്രീനിവാസൻ തമ്പുരാൻ, മനുവേൽ മെഴുകനാൽ, രാജശേഖരൻ നായർ, കെ ആർ മനോജ് മുതലായവർ പങ്കെടുക്കുന്നതാണ്.

Advertisment

പ്രസ്തുത ചടങ്ങിൽ ബീന ബാബു റാമിനെയും മുതിർന്ന അംഗമായ എ.കെ. പീതാംബരൻ അവർകളേയും ആദരിക്കുന്നതാണ്.

തുടർന്ന് അനിത ബാബുവും സംഘവും അവതരിപ്പിക്കുന്ന നൃത്തം, എസ്എൻഡിപി ഉത്തം നഗർ ശാഖയിലെ കുട്ടികൾ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാ പരിപാടികളും ഉപന്യാസ മത്‌സരത്തിൽ വിജയിച്ചവർക്കുള്ള അവാർഡു വിതരണത്തിനു ശേഷം ചതയ വിരുന്നും (ഓണ സദ്യ) ഉണ്ടായിരിക്കുന്നതാണ്.

Advertisment