ഓണം പൊന്നോണം'; ഡിഎംഎ ജനക്പുരി ഏരിയയുടെ ഓണാഘോഷം ഒക്ടോബർ 2-ന്

author-image
ജൂലി
Updated On
New Update

'publive-image

ന്യൂ ഡൽഹി : ഡിഎംഎ ജനക്പുരി ഏരിയയുടെ ഓണാഘോഷ പരിപാടികൾ ഒക്ടോബർ 2-ന് ജനക്പുരി C-2A ബ്ളോക്കിലെ അഗർവാൾ സഭാ ഹാളിൽ രാവിലെ 10 മണി മുതൽ അരങ്ങേറും.

Advertisment

ഏരിയാ ചെയർമാൻ വറുഗീസ് പി മാമൻ അധ്യക്ഷത വഹിക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി രമ്യ ഹരിദാസ് എം പി പങ്കെടുക്കും. ജനക്പുരി വിധാൻസഭ എംൽഎ രാജേഷ് ഋഷി വിശിഷ്ടാതിഥിയാവും.

കൂടാതെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. 2020-21, 2021-22 എന്നീ അദ്ധ്യയന വർഷങ്ങളിൽ കൂടുതൽ മാർക്കു നേടിയ 10, 12 ക്ലാസുകളിലെ വിജയികൾക്ക് അവാർഡുകൾ നൽകി ആദരിക്കും.

വിവാഹ ജീവിതത്തിൽ 50 വർഷങ്ങൾ പൂർത്തിയാക്കിയ ദമ്പതികളെയും 75 വയസ് തികഞ്ഞ ഏരിയയിലെ മുതിർന്ന പൗരന്മാരെയും ചടങ്ങിൽ ആദരിക്കും. തുടർന്ന് വോയ്‌സ് ഓഫ് ഡൽഹി നയിക്കുന്ന മ്യൂസിക്കൽ കോമഡി ഷോ 'ഓണം പൊന്നോണ'ത്തെ വർണാഭമാക്കും. ഏരിയയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപാടികളും ഉണ്ടാവും.

വിഭവ സമൃദ്ധമായ ഓണ സദ്യയും ഉണ്ടാവുമെന്ന് ഒഫീഷ്യേറ്റിംഗ് സെക്രട്ടറി ഉല്ലാസ് ജോസഫ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8800105533 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്‌.

Advertisment