New Update
/sathyam/media/post_attachments/UHAVOPqer2kagHw2AQvh.jpeg)
ന്യൂ ഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ ധാരാളം കുരുന്നുകൾ വിദ്യാരംഭം കുറിച്ചു.
Advertisment
വിജയ ദശമിയിൽ കുട്ടികൾക്ക് ആദ്യാക്ഷരങ്ങളുടെ അമൃത് പകരാൻ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ധാരാളം രക്ഷിതാക്കൾ രാവിലെ തന്നെ ക്ഷേത്രത്തിൽ എത്തിയിരുന്നു.
രാവിലെ നിർമ്മാല്യ ദർശനത്തിനു ശേഷം മഹാഗണപതി ഹോമത്തോടെയാണ് വിജയദശമി ദിന ചടങ്ങുകൾ ആരംഭിച്ചത്. ക്ഷേത്ര മേൽശാന്തി അനീഷ് തിരുമേനി കുഞ്ഞുങ്ങളുടെ നാവിൽ സ്വർണ്ണാക്ഷരങ്ങളിൽ ഹരിശ്രീ കുറിച്ചു. രാവിലെ 7:30 മുതലാണ് വിദ്യാരംഭം ആരംഭിച്ചത്.
/sathyam/media/post_attachments/LRv9gH3PTWMAsNtqqg2N.jpeg)
വിജയ ദശമിയോടനുബന്ധിച്ച് വിശേഷാൽ പൂജകളും ഉണ്ടായിരുന്നു. ശ്രീഭഗവതി ഭജന സമിതിയുടെ നാമസങ്കീർത്തനങ്ങൾ ക്ഷേത്രാന്തരീക്ഷം ഭക്തി സാന്ദ്രമാക്കി. ഭക്തജനങ്ങൾക്കായി ലഘുഭക്ഷണവും ഒരുക്കിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us